ADVERTISEMENT

വാഷിങ്ടൻ ∙ ക്രിസ്മസ് ദിനത്തിന്റെ പിറ്റേന്ന് വലിയ ഛിന്നഗ്രഹം ഭൂമിയുടെ സമീപത്തുകൂടെ സുരക്ഷിതമായി കടന്നുപോകുമെന്നു നാസ വ്യക്തമാക്കി. 310442 (2000 CH59) എന്നറിയപ്പെടുന്ന ഈ ബഹിരാകാശ പാറ ഡിസംബര്‍ 26 ന് രാവിലെ ഭൂമിയോട് ഏറ്റവും അടുത്തുവരും. ഈ സമയത്ത് ഇത് ഭൂമിയില്‍ നിന്ന് 0.05 ജ്യോതിശാസ്ത്ര യൂണിറ്റുകള്‍ അഥവാ 4.5 ദശലക്ഷം മൈല്‍ അകലെയായിരിക്കുമെന്ന് നാസയുടെ സെന്‍റര്‍ ഫോര്‍ നിയര്‍ എര്‍ത്ത് ഒബ്ജക്റ്റ് സ്റ്റഡീസില്‍ (സി.എന്‍.ഇ.ഒ.എസ്) നിന്നുള്ള ഡാറ്റ സൂചിപ്പിക്കുന്നു.

ഈ ഛിന്നഗ്രഹ സമീപനം ജ്യോതിശാസ്ത്രപരമായി ഭൂമിയുമായി വളരെ അടുപ്പമുള്ളതാണെന്നു സിഎന്‍ഇഒഎസ് ഡയറക്ടര്‍ പോള്‍ ചോഡാസ് പറഞ്ഞു. ഇതിന് 919 മുതല്‍ 2,034 അടി വരെ വ്യാസമുണ്ടാകുമെന്ന് സിഎന്‍ഇഎസ് കണക്കാക്കുന്നു. ഛിന്നഗ്രഹം ഭൂമിയെ മറികടന്ന് മണിക്കൂറില്‍ 27,500 മൈല്‍ വേഗതയില്‍ സഞ്ചരിക്കും. അതായത് ഒരു എഫ് 16 ജെറ്റ് യുദ്ധവിമാനത്തെക്കാള്‍ 18 മടങ്ങ് വേഗത്തില്‍.

CH59-നെ ഭൂമിക്കു സമീപമുള്ള ഒബ്ജക്ട് (NEO) എന്നാണു വിശേഷിപ്പിക്കുന്നത്. സൂര്യനു ചുറ്റും സഞ്ചരിക്കുന്ന ഏത് ധൂമകേതുവും അല്ലെങ്കില്‍ ഛിന്നഗ്രഹവും, നക്ഷത്രത്തിന്‍റെ 121 ദശലക്ഷം മൈലിനുള്ളിലും ഭൂമിയുടെ ഭ്രമണപഥത്തിന്‍റെ 30 ദശലക്ഷം മൈലിലും സഞ്ചരിക്കുന്നു.

കൂടാതെ, CH59 നെ 'അപകടകരമായേക്കാവുന്നവ' എന്ന് തരംതിരിച്ചിട്ടുണ്ട്. കാരണം ഇത് 460 അടിയിലധികം വ്യാസമുള്ളതായാണ് കണക്കാക്കപ്പെടുന്നത്. മാത്രമല്ല, ഭാവിയിലെ ഇതിന്റെ പാത ഭൂമിയുടെ 0.05 ജ്യോതിശാസ്ത്ര യൂണിറ്റുകള്‍ക്കുള്ളിലായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു.

'നിരവധി നൂറ്റാണ്ടുകളിലും സഹസ്രാബ്ദങ്ങളിലും CH59 ഛിന്നഗ്രഹങ്ങള്‍ ഭൂമി മുറിച്ചുകടക്കുന്ന ഭ്രമണപഥങ്ങളായി പരിണമിച്ചേക്കാം. CH59- ന്‍റെ കാര്യത്തില്‍, ഈ ഛിന്നഗ്രഹത്തിന്‍റെ ഭ്രമണപഥം നമുക്ക് നന്നായി അറിയാം. അടുത്ത നൂറ്റാണ്ടിലോ അതിനുശേഷമോ ബഹിരാകാശ പാറ ഭൂമിയുമായി കൂട്ടിയിടിക്കാന്‍ സാധ്യതയില്ലെന്ന് സിഎന്‍ഇഒ.എസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2000 ഫെബ്രുവരി 2 ന് ലിനിയര്‍ സര്‍വേയാണ് ഇത് ആദ്യമായി കണ്ടെത്തിയത്. അന്നുമുതല്‍ ശാസ്ത്രജ്ഞര്‍ ഇത് നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com