ADVERTISEMENT

വാഷിങ്ടൻ ഡിസി ∙ അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യുന്നതിന് ഹൗസ് ജുഡീഷ്യറി കമ്മിറ്റി ഡിസംബർ 13 വെള്ളിയാഴ്ച കൈകൊണ്ട ചരിത്രപരമായ തീരുമാനം രാഷ്ട്രത്തെ സംബന്ധിച്ചു ദുഃഖകരമായ ഒന്നാണെന്നും എന്നാൽ രാഷ്ട്രീയമായി തനിക്ക് നേട്ടമാണെന്ന് ട്രംപ് പ്രതികരിച്ചു. അടുത്ത പൊതുതിരഞ്ഞെടുപ്പിൽ അതു പ്രതിഫലിക്കുമെന്നും ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഡിസംബർ 12 വ്യാഴാഴ്ച ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച വോട്ടെടുപ്പ് നാടകീയ രംഗങ്ങൾ സൃഷ്ടിച്ച് ജുഡീഷ്യറി കമ്മിറ്റി ചെയർമാൻ ജെറി നാഡ്‌ലർ വെള്ളിയാഴ്ചയിലേക്ക് മാറ്റിവയ്ക്കുകയായിരുന്നു. റിപ്പബ്ലിക്കൻ അംഗങ്ങൾ ട്രംപിന്റെ നിലപാടുകൾ ന്യായീകരിച്ചപ്പോൾ ഡമോക്രാറ്റിക് അംഗങ്ങൾ നിശിതമായി വിമർശിച്ചു.

ഡിസംബർ 13 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കമ്മിറ്റി ചേർന്ന ഉടനെ രണ്ടു പ്രമേയങ്ങളും വോട്ടിനിടുകയായിരുന്നു. തുടർന്നു നടന്ന വോട്ടെടുപ്പിൽ 23 അംഗങ്ങൾ പ്രമേയത്തെ അനുകൂലിച്ചും, 17 പേർ എതിർത്തും വോട്ടു ചെയ്തു. ജുഡീഷ്യറി കമ്മറ്റി പച്ചകൊടി കാണിച്ചതോടെ അടുത്ത ഊഴം യുഎസ് ഹൗസിന്റേതാണ്. ഡമോക്രാറ്റിന് ഭൂരിപക്ഷമുള്ള സഭ ഇംപീച്ച്മെന്റിന് അംഗീകാരം നൽകിയേക്കും. എന്നാൽ യുഎസ് സെനറ്റിൽ പാസാകണമെങ്കിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷം ആവശ്യമാണ്. അതുകൊണ്ടു തന്നെ പ്രമേയം സെനറ്റിൽ പരാജയപ്പെടും.

യുഎസ് ഹൗസ് അമേരിക്കയുടെ ചരിത്രത്തിൽ രണ്ടു പ്രസിഡന്റുമാരെയാണ് ഇംപീച്ച് ചെയ്തിട്ടുള്ളത്. ആൻഡ്രു ജോൺസൻ, ബിൽ ക്ലിന്റൻ. 1974ൽ റിച്ചാർഡ് നിക്സൻ വാട്ടർഗേറ്റ് വിവാദത്തിൽ ഇംപീച്ചുമെന്റ് നേരിടാതെ രാജിവയ്ക്കുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com