ADVERTISEMENT

ടൊറെന്റോ ∙ നയാഗ്ര മലയാളി അസോസിയേഷന്‍ (എന്‍എംഎ)പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു. അടുത്ത രണ്ടു വര്‍ഷമാണ് കാലാവധി.(2020/22). മനോജ് ഇടമന (പ്രസിഡന്റ്), സിജോ ജോസഫ് (വൈസ് പ്രസിഡന്റ്്), ഷാജിമോന്‍ ജോണ്‍ (സെക്രട്ടറി), സുജിത അനില്‍കുമാര്‍ (ട്രഷറാര്‍), ജിത്തു ജോര്‍ജ് (ജോ. സെക്രട്ടറി),മാത്യു എബ്രഹാം (ട്രസ്ററി), ഡിന്നി ജെയിംസ് (ട്രസ്ററി), ഷെജി ജോസഫ് (ട്രസ്ററി),ഇമ്മാനുവല്‍ മാത്യു (എക്സിക്യൂട്ടീവ് അംഗം),അര്‍ജുന്‍ കുളത്തുങ്കല്‍ (എക്സിക്യൂട്ടീവ് അംഗം), ക്രിസ്ററഫര്‍ ലാല്‍ (എക്സിക്യൂട്ടീവ് അംഗം), ടോംഫിലിപ്പ് (എക്സിക്യൂട്ടീവ് അംഗം), ആശ ചാക്കോ (ഓഡിറ്റര്‍) എന്നിവര്‍ പുതിയ ഭാരവാഹികളായി ക്രിസ്മസ് ആഘോഷത്തോടെ ചുമതലയേറ്റു.

ഭാവിയില്‍ വലിയ മാറ്റത്തിന്റെ ധ്വനിയുമായിട്ടാണ് പുതിയ ഭരണസമിതി ചുമതലയേറ്റതു.പുതുമുഖങ്ങളെയും യുവ തലമുറയെയും നേതൃത്വ നിരയിലേക്കു കൊണ്ടുവരാന്‍ കഴിഞ്ഞതും സ്ത്രീ പങ്കാളിത്തം ഉറപ്പാക്കാനും പുതിയ കമ്മിറ്റി പ്രത്യേകം ശ്രദ്ധിച്ചുവെന്നത് സ്വാഗതാര്‍ഹമാണ്. വിവിധ മേഖലകളില്‍ പ്രവത്തന മികവ് തെളിയിച്ചിട്ടുള്ള നേതൃത്വ പാടവമുള്ളവരെ രംഗത്ത് എത്തിച്ചത് വാശിയേറിയ മല്‍സരത്തിലൂടെയായിരുന്നു.

പത്തിന പരിപാടികള്‍ പ്രഖ്യാപിച്ചു ചെയ്തുകൊണ്ടാണ് ഭരണസമിതി തുടക്കം കുറിച്ചത്. പ്രവര്‍ത്തന മേഖലകളില്‍ സജീവമാകുമെന്നും ഭരണസമിതി ഉറപ്പു നല്‍കി.നയാഗ്ര റീജിയണില്‍ മലയാളിസാന്നിധ്യം ഏറെ പ്രകടമാക്കാനും സമൂഹത്തെ കൂടുതല്‍ പ്രവര്‍ത്തന മേഖലകളിലേക്കു കൈപിടിച്ചുയര്‍ത്താനും ഈ കമ്മിറ്റി പരമാവധി ശ്രമിക്കുമെന്ന് പ്രസിഡന്റ് മനോജ് ഇടമന വ്യക്തമാക്കി. എല്ലാവരുടെയും അഭിപ്രായത്തെ പരിഗണിച്ചുകൊണ്ട് കൂട്ടായ മുന്നേറ്റം സാധ്യമാക്കി ഒന്നിച്ചു പ്രവര്‍ത്തിക്കുമെന്ന് സെക്രട്ടറി ഷാജിമോന്‍ ജോണ്‍ പറഞ്ഞു. ആദ്യകാലം മുതല്‍ എന്‍എംഎ യുടെ അമരക്കാരനായി പ്രവര്‍ത്തിച്ചിട്ടുള്ള അനില്‍ ചന്ദ്രപ്പലില്‍ പുതിയ ഭരണസമിതിയില്‍ എത്തിയത് സംഘടനയ്ക്ക് കൂടുതല്‍ ഊര്‍ജം പകരുമെന്നും ഭരണസമിതി വിലയിരുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com