ADVERTISEMENT

ഡാലസ് ∙  2017 ജനുവരി 6 നുശേഷം ഡാലസ് ഫോർട്ട്‌വർത്തിൽ ആദ്യമായി കനത്ത ഹിമപാതം (മഞ്ഞുവീഴ്ച) ഉണ്ടായതായി ദേശീയ കാലാവസ്ഥാ സർവ്വീസ് റിപ്പോർട്ട്  ചെയ്തു. ജനുവരി 11 ശനിയാഴ്ച രാവിലെ വിവിധ ഭാഗങ്ങളിൽ ആരംഭിച്ച ഹിമപാതം ഡന്റൻ വൈസ് കൗണ്ടികളിൽ മൂന്ന് ഇഞ്ച് വരെ ലഭിച്ചതായും കാലാവസ്ഥ നിരീക്ഷകർ അറിയിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം മെട്രോ പ്ലെക്സിന്റെ വിവിധ സ്ഥലങ്ങളിൽ കനത്ത മഴയും ലഭിച്ചിരുന്നു.

Dallas-now

പല ഭാഗങ്ങളിലും പേമാരി വാഹന ഗതാഗതത്തെ  സാരമായി ബാധിച്ചു. നിരവധി വാഹനാപകടങ്ങളാണ് റിപ്പോർട്ട്  ചെയ്തത്. 144 ലധികം വിമാന സർവ്വീസുകൾ റദ്ദ് ചെയ്യുകയും പല സർവ്വീസുകളും വൈകി പുറപ്പെടുകയും ചെയ്തു.

dallas-snow

ഡാലസിലെ താപനില കഴിഞ്ഞ ദിവസങ്ങൾ അറുപത്–എഴുപത് ഡിഗ്രി വരെ ഉയർന്നിരുന്നു. വെള്ളിയാഴ്ച രാത്രിയോടെ താപനില താഴുകയും ശനിയാഴ്ച രാവിലെ 35 ഡിഗ്രിയിൽ എത്തുകയും ചെയ്തു. അപ്രതീക്ഷിതമായി ലഭിച്ച ഹിമപാതം എല്ലാവരും ആഘോഷിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com