ADVERTISEMENT

ഫ്ലോറിഡാ ∙ 2016 ലെ മിസ്സ് ഫ്ലോറിഡാ കാരിൻ ടർക്കിനെ ജയിലിലടയ്ക്കാൻ വെസ്റ്റ് ഫാം ബീച്ച് ഫെഡറൽ ജഡ്ജി ഉത്തരവിട്ടു. പ്രായമായ മാതാവിന്റെ സോഷ്യൽ സെക്യൂരിറ്റി ചെക്കുകൾ നഴ്സിങ് ഹോമിലെ ചികിത്സക്ക് നൽകാതെ സ്വന്തം ആവശ്യത്തിന് സൂക്ഷിച്ചതിനാണ് ഇവർ കുറ്റക്കാരിയെന്നു കോടതി വിധിച്ചത്. 46,000 ഡോളർ കോടതിയിൽ അടയ്ക്കണമെന്നും ഉത്തരവിൽ പറയുന്നു.

ഫെഡറൽ ഗവൺമെന്റ് പണം മോഷ്ടിക്കുന്നവർക്ക് ഇതൊരു മുന്നറിയിപ്പ് സന്ദേശമാകണമെന്നാണ് വിധിന്യായത്തിൽ ജഡ്ജി ചൂണ്ടികാട്ടിയത്. മാർച്ച് രണ്ടിന് ജയിലിൽ ഹാജരാകണമെന്നും, ഒരു മാസത്തെ ജയിൽ ശിക്ഷയ്ക്കുശേഷം നൂറു മണിക്കൂർ നാഴ്സിംഗ് ഹോമിൽ കമ്മ്യൂണിറ്റിവർക്ക് ചെയ്യണമെന്നും കോടതി ഉത്തരവിട്ടു.

Karyn-Turk-2

നഴ്സിങ് ഹോമിൽ കഴിഞ്ഞിരുന്ന മാതാവിനു സമീപം സമയം ചിലവഴിക്കാതിരുന്നതിനാണ് ഈ ശിക്ഷ നൽകുന്നതെന്നും കോടതി ചൂണ്ടികാട്ടി. നഴ്സിങ്ഹോമിൽ കഴിഞ്ഞിരുന്ന മാതാവിന്റെ ചികിത്സാ ചിലവുകൾക്കായി വേണ്ടി വന്ന 219000 ഡോളറിന്റെ ഒരശം അടയ്ക്കുന്നതിന് നഴ്സിങ് ഹോം കോടതിയെ സമീപിച്ചിരുന്നു. ഇതനുസരിച്ച് 250 ഡോളർ വീതം മാസം അടയ്ക്കണമെന്നു മകളോട് കോടതി നിർദേശിച്ചിരുന്നു. എന്നാൽ, ഇവർ ഈ തുക അടയ്ക്കുന്നതിൽ വീഴ്ച വരുത്തി.

കാരിന്റെ സമൂഹത്തിലെ സ്ഥാനവും രാഷ്ട്രീയ ബിസിനസ് രംഗത്തെ റപ്പ്യൂട്ടേഷനും പരിഗണിച്ചു ശിക്ഷ ഒഴിവാക്കണമെന്ന് പ്രതിയുടെ അറ്റോർണി നൽകിയ അപേക്ഷ കോടതി തള്ളികളഞ്ഞു. മോഷ്ടിച്ച പണം മുഴുവനും തിരിച്ചടയ്ക്കാമെന്ന അപേക്ഷയും കോടതി പരിഗണിച്ചില്ല. ഫെഡറൽ പണം മോഷ്ടിക്കുന്നവരെ വിശ്വസ്ത മനുഷ്യരായി കാണാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com