ADVERTISEMENT

ന്യൂയോര്‍ക്ക്∙ ജോര്‍ജ് ജെ. ചിറയ്ക്കല്‍ (ജോര്‍ജുകുട്ടി–70) നിര്യാതനായി. വെമ്പാല ചിറയ്ക്കല്‍പറമ്പില്‍ പരേതനായ സി.ജെ. ജോണിന്‍റെയും ഏലിയാമ്മ ജോണിന്‍റെയും പുത്രനാണ്. ഭാര്യ : മറിയാമ്മ (ഗ്രേസി) മേലകത്ത്. മക്കള്‍  , ഷൈന്‍ ജോര്‍ജ്,   ഷീന ചിറയക്കല്‍, പരേതയായ ഷൈനി. മരുമക്കള്‍  ജെയ്സി, മാര്‍ട്ടിന്‍. കൊച്ചുമക്കള്‍ അകാഷ, ഷോണ, ആന്‍ഡ്രു, ഡേവിഡ്, ഡാനിയേല്‍. 

ഒഡീഷയിലെ റൂർക്കല സ്റ്റീല്‍ പ്ലാന്‍റില്‍ ദീര്‍ഘകാലം ജോലി ചെയ്തു. തുടര്‍ന്ന് സൗദി അറേബ്യയിലെ ഹഡ്രെഡ് അയണ്‍ ആന്‍ഡ് സ്റ്റീല്‍ കമ്പനിയില്‍ ജോലി ചെയ്തു. 2001 ല്‍ അമേരിക്കയിലെത്തിയ ജോര്‍ജുകുട്ടി ബ്രോങ്ക്സ് വില്‍ ന്യൂയോര്‍ക്ക് പ്രെസ്ബിറ്റീറിയന്‍ ലോറന്‍സ് ഹോസ്പിറ്റലില്‍ സേവനമനുഷ്ഠിച്ചു. 

2018 മുതല്‍ ശ്വാസകോശ കാന്‍സറിനെതിരെ അചഞ്ചലമായ ദൈവ വിശ്വാസത്തോടെ   സധൈര്യം   പോരാടിയതിനുശേഷമാണ് അന്ത്യം സംഭവിച്ചത്.  ജോര്‍ജുകുട്ടി   ന്യൂയോര്‍ക്ക് വൈറ്റ് പ്ലെയിന്‍സ് സെന്‍റ് മേരീസ് മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ചിലെ സജീവ സാന്നിധ്യമായിരുന്നു.

വേയ്ക്ക്  ജനുവരി 12, 2020   ഞായര്‍ വൈകുന്നേരം 5 മണി മുതല്‍ 8 മണി വരെ  ന്യൂയോര്‍ക്ക് വൈറ്റ് പ്ലെയിന്‍സ് സെന്‍റ് മേരീസ് മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ചില്‍ ( St.Mary's Malankara Orthodox Church, 99 Park Avenue, White Plains, New York 10603

സംസ്കാരം  ന്യൂയോര്‍ക്ക് വൈറ്റ് പ്ലെയിന്‍സ് സെന്‍റ് മേരീസ് മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ചില്‍ ( St.Mary's Malankara Orthodox Church, 99 Park Avenue, White Plains, New York 10603   ജനുവരി 13, 2020  തിങ്കള്‍ രാവിലെ 10 മണി മുതല്‍ 1 മണി വരെ നടക്കുന്ന ശുശ്രൂഷകളെ തുടര്‍ന്ന്   കെന്‍സിക്കോ സെമിത്തേരിയില്‍ (Kensico Cemetery 273 Lakeview Avenue, Valhalla, New York 10595..

കൂടുതല്‍  വിവരങ്ങള്‍ക്ക്: ഷൈന്‍ ജോര്‍ജ്  914  483  9540

വാർത്ത∙ വർഗീസ് പ്ലാമൂട്ടിൽ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com