ADVERTISEMENT

ബാള്‍ട്ടിമോര്‍ ∙ കൈരളി ഓഫ് ബാള്‍ട്ടിമോര്‍ മലയാളി സമൂഹത്തിന്റെ ക്രിസ്മസ്-നവവത്സരാഘോഷങ്ങള്‍ക്ക് പരിസമാപ്തിയായി. വിവിധ കാരള്‍ സംഘങ്ങളുടെ ഗാനാലാപവും മനോഹരമായ പുല്‍ക്കൂടുകളും ദീപാലങ്കാരങ്ങളും ലഘുനാടകങ്ങളും കേക്ക് മത്സരവും കുട്ടികള്‍ക്കായി ഫാഷന്‍ ഷോയും അണിനിരന്ന ആഘോഷങ്ങളില്‍ ഒട്ടേറെ മലയാളികുടുംബങ്ങള്‍ പങ്കെടുത്തു. സിനിമാ-ടെലിവിഷന്‍ താരമായ അനീഷ് രവിയായിരുന്നു മുഖ്യാഥിതി. 

ആകര്‍ഷകമായ ഒട്ടേറെ പരിപാടികള്‍ അവതരിപ്പിക്കാന്‍ സാധിച്ച വര്‍ഷമായിരുന്നു കടന്നുപോയതെന്ന് കൈരളി പ്രസിഡന്റ് ടിസണ്‍ വി. തോമസ് ചൂണ്ടിക്കാട്ടി. എല്ലാവരുടേയും സഹകരണത്തിന് ടിസണ്‍ നന്ദി അറിയിച്ചു.

അടുത്ത വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നൽകാന്‍ കൈരളിയുടെ പ്രസിഡന്റായി മാത്യു വര്‍ഗീസ് (ബിജു) ചുമതലയേറ്റു. പുതിയ വര്‍ഷത്തില്‍ ആകര്‍ഷകമായ പരിപാടികള്‍ ആവിഷ്‌കരിക്കുമെന്ന് ബിജു പറഞ്ഞു. എന്റര്‍ടെയ്ന്‍മെന്റ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സൂരജ് മാമ്മന്‍, ആല്‍വിന്‍ അലുവത്തിങ്കല്‍, മോഹന്‍ മാവുങ്കല്‍, റഹ്മാന്‍ കടമ്പ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. സ്‌നേഹവിരുന്നോടെ ആഘോഷങ്ങള്‍ സമാപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com