ADVERTISEMENT

അരിസോന∙ അരിസോനയിലെ  ഫീനിക്സിൽ   ശീതകാലം  ഏറ്റവും  മനോഹരമായ  സമയമാണ്.  ഇളം തണുപ്പും ഹോളിഡേ  മൂഡും  ഉള്ള സമയത്താണ്. അരിസോന മലയാളീസ് അസോസിയേഷന്റെ  ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾക്ക് അനുയോജ്യമായ പശ്ചാത്തലമൊരുക്കിയത്.  കേരളത്തിലെ ക്രിസ്മസിന് ഒരു പ്രത്യേകതയുണ്ട്. 

ARISONA-MALAYALI--1--6--gif

 

ARISONA-MALAYALI--1--3--gif

കേരളത്തിലെ മറ്റു പല ഉത്സവങ്ങൾ  പോലെ തന്നെ എല്ലാ മതവിശ്വാസികളും ഈ ഉത്സവം ആഘോഷിക്കുന്നു.  ക്രിസ്മസ്സ് കാലത്തും   കുടുംബ സംഗമങ്ങളുടെ വേദിയാകുന്ന സമയം കൂടിയാണ്.   വീടുകളിലുണ്ടാക്കിയ  രുചികരമായ ഭക്ഷണം  കഴിക്കുവാനും വീടുകളിലും കെട്ടിടങ്ങളിലും തിളങ്ങുന്ന അലങ്കാരങ്ങൾ ഒരുക്കി ആസ്വദിക്കുന്നതിനോടൊപ്പം, പുതുവർഷത്തെ സ്വാഗതം ചെയ്യുവാനുമുള്ള  ഒരുക്കങ്ങളാക്കി മാറ്റുകയും ചെയ്യുന്നു.  

ARISONA-MALAYALI--1-gif

 

ആ പതിവ്  തെറ്റിക്കാതെ തന്നെ ഫീനിക്സ്  മെട്രോ പ്രദേശത്തെ മലയാളി കുടുംബങ്ങൾ ഒത്തുചേർന്ന് 2019 ഡിസംബർ 29ന് ക്രിസ്തുമസ് ആഘോഷിച്ചു. 2020 പുതുവൽസരത്തേയും  പുതിയ ദശകത്തെയും  സ്വാഗതം ചെയ്തു. ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയത് അമേരിക്കൻ  കോൺഗ്രസിലെ അരിസോണയുടെ പ്രതിനിധിയും ഫീനിക്സിലെ  മുൻ മേയറുമായ  ഗ്രെഗ്   സ്റ്റാൻ ടൺ ആണ്. ഫീനിക്സിലെ  ഇന്ത്യൻ സമൂഹത്തെ എന്നും ശക്തമായി പിന്തുണച്ചുള്ള   സ്റ്റാൺടണ്ണിന്റെ സാന്നിധ്യവും വാക്കുകളും ഏവർക്കും പ്രചോദനം നൽകുകയും അവസരത്തിന് ആകർഷണം നൽകുകയും ചെയ്തു. 

 

പരമ്പരാഗത ഇന്ത്യൻ നൃത്തങ്ങൾ.  വർണ്ണാഭമായ ഫ്യൂഷൻ നൃത്തങ്ങൾ, മറ്റു സംഗീതങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന സാംസ്കാരിക  പരിപാടി പ്രേക്ഷകരെ രസിപ്പിച്ചു. ഈ അവസരത്തിൽ കേരളത്തിലെ ക്രിസ്ത്യൻ സമൂഹങ്ങളുടെ മനോഹരവും ഊർജ്ജസ്വലമായ നൃത്തരൂപം   മാർഗ്ഗം കളിയും വേദിയിൽ അരങ്ങേറി. കമ്മ്യൂണിറ്റി അംഗങ്ങൾ വളരെ ഭക്തിയോടെ  ആ വിഷ്ക്കരിച്ച  തിരുപ്പിറവിയുടെ ദൃശ്യം ആഘോഷങ്ങൾക്ക് ആത്മീയ കൃപ നൽകി. ഒടുവിലത്തെ ഇനമായ ക്രിസ്മസ് പപ്പായുടെ വരവ് സാംസ്കാരിക പരിപാടികൾക്ക് ആനന്തകരമായ പരിസമാപ്തി നൽകി. സാംസ്കാരിക പരിപാടിക്കുശേഷം ക്രിസ്മസ് കേക്കും രുചികരമായ ക്രിസ്മസ് അത്താഴവും ഏവരും ആസ്വദിച്ചു.

 

 2019ലെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾക്ക് നേതൃത്വം നൽകിയത് മലയാളി അസോസിയേഷൻ പ്രസിഡന്റ് ജോസഫ് വടക്കേൽ, ഈവന്റ്  കോഡിനേറ്റർ ബിനുകുമാർ തങ്കച്ചൻ  എന്നിവരാണ്. സാംസ്കാരിക പരിപാടികൾക്ക്  രശ്മി  മേനോൻ, സജിത്ത് തൈവളപ്പിൽ എന്നിവർ നേതൃത്വം നൽകി. ശ്രീകുമാർ നമ്പ്യാർ ബൈജു തോമസ് എന്നിവരുടെ നേതൃത്വത്തിൽ കമ്മ്യൂണിറ്റി അംഗങ്ങൾ ചേർന്ന് ക്രിസ്മസ് അത്താഴവും ഒരുക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com