ADVERTISEMENT

ഫിലഡൽഫിയ ∙ ഡ്രെക്സിൽ മെഡിക്കൽ യൂണിവേഴ്സിറ്റി മൂന്നാം വർഷ ഇന്ത്യൻ അമേരിക്കൻ വിദ്യാർഥി വിവേക് സുബ്രമണ്യനു (23) യൂണിവേഴ്സിറ്റി അപ്പാർട്മെന്റ് കെട്ടിടത്തിൽ നിന്നു വീണു ദാരുണാന്ത്യം. ജനുവരി 11 ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.

vivek-gif

അപാർട്മെന്റിന്റെ ഒരു ബ്ലോക്കിന്റെ റൂഫിൽ നിന്നും തൊട്ടടുത്ത ബ്ലോക്കിന്റെ റൂഫിലേക്കു മത്സരിച്ചു ചാടുന്നതിനിടയിൽ കാൽ വഴുതി നിലത്തെ കോൺഗ്രീറ്റിൽ തലയിടിച്ചാണു മരണം സംഭവിച്ചത് .രക്തത്തിൽ കുളിച്ചു കിടന്നിരുന്ന വിവേകിനെ ഉടൻ പ്രാഥമിക ചികിത്സ നൽകി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല .വിവേക് ചാടുന്നതിനു മുൻപ് രണ്ടു കൂട്ടുകാർ അപകടം കൂടാതെ ചാടിയിരുന്നു.

സമർത്ഥനായ വിദ്യാർഥിയായിരുന്നു വിവേകെന്നു യൂണിവേഴ്സിറ്റി പ്രസിഡന്റ് ജോൺ ഫ്രൈ പറഞ്ഞു ..അമേരിക്കൻ റെഡ്ക്രോസ് സൊസൈറ്റി ,നാഷണൽ ഹോണർ സൊസൈറ്റി ,സയൻസ് ഹോണർ സൊസൈറ്റി അംഗമായിരുന്നു .രാത്രി വൈകിയിട്ടും വിദ്യാർഥികൾ അപ്പാർട്മെന്റിൽ ഡ്രിങ്ക്സ് എടുത്തിരുന്നതായി പൊലീസ് അറിയിച്ചു . മരണത്തിൽ ദുരൂഹത ഇല്ലാ  എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം .അന്വേഷണം ആരംഭിച്ചിട്ടുണ്ട് .വിവേകിന്റെ പേരിൽ ഗോ ഫണ്ട് മീ പേജ് ആരംഭിച്ചിട്ടുണ്ട് . ലഭിക്കുന്ന ഫണ്ട് നിർധനരായ മെഡിക്കൽ വിദ്യാർഥികൾക്കു സ്കോളർഷിപ് നൽകാൻ ഉപയോഗിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com