ADVERTISEMENT

ന്യൂജഴ്സി ∙ മദർ തെരേസ്സാ സിസ്റ്റേഴ്സ് കോൺഗ്രിഗേഷൻ മിഷനറി ഓഫ് ചാരിറ്റീസിന്റെ ആഭിമുഖ്യത്തിൽ മൻഹാട്ടനിലെ ഷെൽട്ടറിൽ കഴിയുന്ന അൻപതിൽപരം ഭവനരഹിതർക്ക് ക്രിസ്മസ്– പുതുവത്സരാഘോഷങ്ങൾ സംഘടിപ്പിച്ചത് ശ്രദ്ധേയമായി. ജനുവരി നാലിനായിരുന്നു വ്യത്യസ്തമായ ആഘോഷം.

 

ഷെൽട്ടറിൽ കഴിഞ്ഞിരുന്ന 50ൽ പരം ഭവനരഹിതരെ മിഷനറി ഓഫ് ചാരിറ്റി സുപ്പീരിയർ സിസ്റ്റർ ഈവ ശാലിനിയുടെ നേതൃത്വത്തിൽ ന്യൂജഴ്സിയിലുള്ള നാറ്റിവിറ്റി ഓഫ് അവർ ലോഡ് ചർച്ചിൽ കൊണ്ടുവന്നായിരുന്നു ആഘോഷങ്ങൾ ആരംഭിച്ചത്.

 

ഇടവക ചുമതല വഹിക്കുന്ന ഫാ. പോളി തെക്കൻ വിശുദ്ധ ബലിയർപ്പിച്ച ശേഷം എല്ലാവരും പാരിഷ് ഹാളിൽ എത്തിച്ചേർന്നു. തുടർന്ന് ചർച്ചിലെ  നൈറ്റ് ഓഫ് കൊളംബസ്, യൂത്ത് ഗ്രൂപ്പ് എന്നിവർ വിവിധ ക്രിസ്തുമസ് ഗാനങ്ങൾ ആലപിച്ചത് ഭവനരഹിതർക്ക് പുതിയൊരു അനുഭവമായിരുന്നു. ചർച്ച് ഗായക സംഘത്തിന്റെ ഗാനങ്ങൾ ആസ്വദിച്ചതിനുശേഷം എല്ലാവർക്കും ക്രിസ്തുമസ് ഗിഫ്റ്റുകൾ വിതരണം ചെയ്തു. പാരിഷ് അംഗങ്ങൾ രുചികരമായ ഉച്ചഭക്ഷണവും തയാറാക്കിയിരുന്നു.

 

ജനിക്കുവാൻ സ്വന്തമായി ഒരു ഭവനം പോലും ലഭിക്കാതെ പശുതൊട്ടിയിൽ ജനിച്ച ഉണ്ണിയേശുവിനെ ഒരു നോക്കുകാണുന്നതിന് കിഴക്ക് നിന്നാണ് വിദ്വാന്മാർ എത്തിയത്. ക്രിസ്തുമസിന്റെ സന്ദേശം പൂർണ്ണമാക്കപ്പെടുന്നതു ഇത്തരം പ്രവർത്തനങ്ങളിലൂടെയായിരിക്കണമെന്ന് ഫാ. പോളി തെക്കൻ പറഞ്ഞു.

 

വിദ്വാന്മാർക്കു ലഭിച്ച വെളിച്ചം ഉദ്ദിഷ്ഠ സ്ഥാനത്തെത്തിച്ചതുപോലെ നമ്മുടെ ജീവിതത്തെ ലക്ഷ്യസ്ഥാനത്തേക്കെത്തിക്കണമെങ്കിൽ ക്രിസ്തുവാകുന്ന വെളിച്ചം നമുക്ക് വഴികാട്ടിയായി മാറണമെന്ന് അച്ചൻ ഉദ്ബോധിപ്പിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com