ADVERTISEMENT

ന്യൂജഴ്സി∙ ട്രൈ സ്റ്റേറ്റ്‌ മലയാളികൾ കാത്തിരിക്കുന്ന ധനുമാസത്തിലെ തിരുവാതിര മഹോത്സവം ഭംഗിയായി ക്രാൻബറി ചിന്മയ മിഷനിൽ സ്വാമി ശാന്താനന്ദജിയുടെ അനുഗ്രഹാശിസ്സുകളോടെ നടത്തപ്പെട്ടു. ന്യൂജഴ്സി, പെൻസിൽവാനിയ, ന്യൂയോർക്ക്‌ എന്നിവിടങ്ങളിലെ മലയാളികളുടെ സഹകരണത്തോടെ നടത്തിവരുന്ന തിരുവാതിര മഹോത്സവത്തിന്  നേതൃത്വം നൽകിയത് ചിത്രാ മേനോനും, രേഖാ മേനോനുമാണ്‌. പതിനേഴ്‌ വർഷമായി നടത്തിവരുന്ന ഈ മഹോത്സവത്തിന്‌ തിരുവാതിരസംഘങ്ങൾ കഴിഞ്ഞ രണ്ട്‌ മാസമായി തയാറെടുത്ത്‌ വരികയായിരുന്നു. 

സാമൂഹ്യബന്ധങ്ങളുടെ ഊട്ടിഉറപ്പിക്കലിനും, കൂട്ടായ്മകൾക്കും നമ്മുടെ പാരമ്പര്യം വളരെയധികം സഹായിക്കുമെന്നതിന്‌ തെളിവ്‌ കൂടിയായി ഇക്കൊല്ലത്തെ തിരുവാതിരമഹോത്സവം. കേരളത്തിന്റെ തനത്‌ കലയായ തിരുവാതിരകളി  (കൈകൊട്ടിക്കളി) വിദ്യാലയങ്ങളിലും, മത്സരങ്ങളിലുമായി ഒതുങ്ങുമ്പോൾ കേരളത്തിന്‌ പുറത്ത്‌  ഈ നൃത്തത്തിന് ലഭിക്കുന്ന സ്വീകരണം അഭിലഷണീയവും, ആവേശകരവുമാണെന്ന് ചിത്ര മേനോൻ പറഞ്ഞു. പരിപാടികൾക്ക്‌ ശേഷം, പങ്കെടുക്കുന്നവർ തന്നെ ഉണ്ടാക്കിക്കൊണ്ടുവന്ന വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com