ADVERTISEMENT

ഡാലസ് ∙  നിരവധി ജനോപകാരപ്രദമായ പരിപാടികളിലൂടെ ലോക മലയാളികളുടെ തന്നെ ശ്രദ്ധയാകർഷിച്ച 2018 - 2020 ഫോമാ ടീം നിരവധി പ്രോഗ്രാമുകൾ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നു.  കർമ്മനിരതരും ഊർജ്ജസ്വലരുമായ ഒരു പറ്റം ആൾക്കാരുടെ ഒരു കൂട്ടായ്മയായിരുന്നു ഫിലിപ്പ് ചാമത്തിലിന്റെ നേതൃത്വത്തിൽ 2018ൽ ചുമതലയേറ്റ ടീം. 2020ലേക്ക് എത്തുമ്പോൾ  എല്ലാ കർമ്മ പരിപാടികളുടെയും കലാശക്കൊട്ട് ആയ ഫോമ കൺവൻഷൻ ആഡംബര കപ്പലായ റോയൽ കരീബിയനിൽ ആണ് ഒരുക്കിയിരിക്കുന്നത്. 

നിരവധി പരിപാടികളും കേരളത്തിൽ നിന്നും അമേരിക്കയിൽ നിന്നും നിരവധി അഥിതികളും കൺവൻഷനിൽ എത്തിച്ചേരുന്നതാണ്. 90 ശതമാനം ക്യാബിനുകളുടെയും റജിസ്ട്രേഷൻ 2019 ഡിസംബറോടുകൂടി  പൂർണമായും കഴിഞ്ഞിരിക്കുകയാണെന്ന് ഭാരവാഹികൾ അറിയിച്ചു. ഇനിയും വളരെ കുറച്ച് ക്യാബിനുകൾ മാത്രമേ ബാക്കിയുള്ളൂ എത്രയും വേഗം ഈ കൺവൻഷനിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ തങ്ങളുടെ ക്യാബിനുകൾ ബുക്ക് ചെയ്യണം എന്ന് ഭാരവാഹികൾ അഭ്യർഥിച്ചു.

സാധാരണ ഫോമയുടെ കൺവൻഷനിൽ വച്ചാണ് ഫോമാ ജനറൽ ബോഡിയും അടുത്ത കാലഘട്ടത്തിലേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടക്കുന്നത്. ഡിലെഗേറ്റുകൾ ആയി ജനൽ ബോഡിയിലും തിരഞ്ഞെടുപ്പിലും പങ്കാളികൾ ആകുവാൻ ആഗ്രഹിക്കുന്നവർ എത്രയും പെട്ടെന്ന് കാബിനുകൾ ബുക്ക് ചെയ്തു തങ്ങളുടെ പങ്കാളിത്തം ഉറപ്പു വരുത്തണം എന്ന് പ്രസിഡന്റ് ചാമത്തിൽ അറിയിച്ചു. 

ഫോമയുടെ ഭരണഘടന പ്രകാരം ജനറൽബോഡിയിൽ പങ്കെടുക്കുന്നവർ ഫോമാ വഴി റജിസ്റ്റർ ചെയ്യണമെന്നാണ്.  എന്നാൽ ഫോമായുടെ റജിസ്ട്രേഷന് ക്ലോസ് ചെയ്തതിനു ശേഷവും റജിസ്റ്റർ ചെയ്യാത്തവർ  ഒരു നിശ്ചിത തുക റജിസ്ട്രേഷൻ  ഫീസ് ആയി  ഫോമായിൽ അടച്ചാൽ അവർക്കും  ജനറൽബോഡിയിലും തിരഞ്ഞെടുപ്പിലും  പങ്കെടുക്കാവുന്നതാണ്. ഇത്തവണ തിരഞ്ഞെടുപ്പു ചൂടിനെക്കാൾ ഉല്ലാസയാത്രക്കു പ്രാധാന്യം കൊടുക്കുന്നതിനാൽ കൂടുതൽ കുടുംബങ്ങൾ റജിസ്റ്റർ ചെയ്യുന്നുണ്ടെന്നു സെക്രട്ടറി ജോസ് അബ്രഹാം അറിയിച്ചു.  ഇനിയും റജിസ്റ്റർ ചെയ്യാത്തവർ എത്രയും പെട്ടെന്ന് റജിസ്റ്റർ ചെയ്യണമെന്ന് ട്രേഷറാർ ഷിനു ജോസഫ് അഭ്യർഥിച്ചു. 

ഫോമയുടെ ചരിത്രത്തിലെ ഏറ്റവും മികച്ചതും വിനോദപ്രദവുമായേക്കാവുന്ന 2020 ഫോമാ റോയൽ കൺവൻഷന്റെ വിജയത്തിന് എല്ലാ മലയാളികളെയും ക്ഷണിക്കുന്നതായി വൈസ് പ്രസിഡന്റ് വിൻസെന്റ് ബോസ് മാത്യൂ, കൺവൻഷൻ കോഓഡിനേറ്ററും ജോയിൻ സെക്രട്ടറിയുമായ സാജു ജോസഫ്  ജോയിൻ ട്രഷറർ ജയിൻ കണ്ണച്ചാൻപറമ്പിൽ എന്നിവരും അറിയിച്ചു. For registration: www.fomaa.lawsontravel.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com