ADVERTISEMENT

ടെക്സസ്∙ വേൾഡ് മലയാളി കൗൺസിലിന്റെ രണ്ട് പ്രവിൻസുകൾ നോർത്ത് ടെക്സസും ഡാലസും സംയുക്തമായി ക്രിസ്മസ്, ന്യൂഇയർ ആഘോഷിച്ചു. സെന്റ് ഇഗ്നേഷ്യസ് യാക്കോബായ സുറിയാനി ചർച്ച്, കാരൾട്ടൻ ഓഡിറ്റോറിയത്തിൽ ആയിരുന്നു ആഘോഷങ്ങൾ.

 

ജോ അന്ന ജോണിന്റെ പ്രാർത്ഥനാ ഗാനത്തോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. മുഖ്യാതിഥി  സെന്റ്  ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് വികാരി ഫാ. ജോഷ്വാ ജോർജ് അതിഥി കോപ്പൽ നഗര സഭാംഗം ബിജു മാത്യു, ഡബ്ല്യുഎംസി ഗ്ലോബൽ പ്രസിഡന്റ് ഗോപാലപിള്ള, നോർത്ത് ടെക്സസ് ട്രഷറർ ശാന്താപിള്ള, പ്രസിഡന്റ് ജോൺസൺ തലച്ചെല്ലൂർ, നോർത്ത് ടെക്സസ് വൈസ് ചെയർ വുമൺ ആൻസി തലച്ചെല്ലൂർ, ഡാലസ് പ്രസിഡന്റ് ഫിലിപ്പ് ചാക്കോ, റീജിയൺ ചെയർമാൻ ഫിലിപ്പ് തോമസ് എന്നിവർ നിലവിളക്ക് കൊളുത്തുന്ന ചടങ്ങിൽ പങ്കെടുത്തു.

 

തുടർന്ന് ഫാ. ജോഷ്വാ ജോർജും, ബിജു മാത്യുവും, ഗോപാലപിള്ളയും, ജോൺസൺ തലച്ചെല്ലൂരും ആശംസാ പ്രസംഗങ്ങൾ നടത്തി. ബാബു ചിറയിലും ഷാജിയും അൽഫോൺസ ചർച്ച് കൊയറും മുരളീധരൻ ഗംഗാധരനും സുകു വർഗീസും അലക്സാണ്ടർ പാപ്പച്ചനും ഗാനങ്ങൾ ആലപിച്ചു. കരൻ ജോബി ചിറയിലും  റിയാൻ മാത്യുവും ശ്രേയ മാത്യുവും റിഥം ഓഫ് ഡാലസും ദീപയും സംഘവും കെൽസിയും നൃത്തങ്ങൾ അവതരിപ്പിച്ചു. അദിത് വിനു ഉപകരണ സംഗീത പ്രകടനം നടത്തി.

 

തിരഞ്ഞെടുപ്പു കമ്മീഷണർ ഫ്രാൻസിസ് അലക്സാണ്ടർ ചൊല്ലിക്കൊടുത്ത സത്യ പ്രതിജ്ഞാവാചകങ്ങൾ ഏറ്റുപറഞ്ഞ് ഭാരവാഹികൾ  അധികാരം ഏറ്റെടുത്തു.

മൂന്നു ദശകങ്ങളിൽ അധികമായി ഇന്ത്യയിലെ നിർധനരായ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ധനസഹായപദ്ധതികൾ നടത്തുന്ന ജോസഫ് ചാണ്ടിയെയും  ദ നസ്രാണീസ് എന്ന പുസ്തകത്തിന്റെ രചയിതാവ് മോളി വർഗീസിനെയും പരിപാടികൾക്കിടയിൽ ആദരിച്ചു.

 

ഡാലസ് പ്രോവിൻസ് ചെയർമാൻ അലക്സ് അലക്സാണ്ടർ ഏവർക്കും നന്ദി പറഞ്ഞു. പ്രിയ ചെറിയാൻ പരിപാടികൾ നിയന്ത്രിച്ചു. ക്രിസ്മസ് – പുതുവത്സര അത്താഴ വിരുന്നോടെ പരിപാടികൾ സമാപിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com