ADVERTISEMENT

മിസ്സിസാഗ ∙ ടീം ഗ്ളാഡിയേറ്റേഴ്സ് ബാഡ്മിന്റൻ 2020 ചാംപ്യൻഷിപ്പ് മാർച്ച് പതിനാലിന് നടക്കും. രാവിലെ എട്ടു മുതൽ വൈകിട്ട് എട്ടു വരെ ലോർൺ പാർക്ക് സെക്കൻഡറി സ്കൂളിലാണ് മൽസരം. വിവിധ വിഭാഗങ്ങളിലെ വിജയികൾക്ക് മൂവായിരം ഡോളറിന്റെ പ്രൈസ് മണി വിതരണം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു. ഫെതർ ഷട്ടിൽകോക്ക് ഉപയോഗിച്ചാണ് മൽസരം. മൽസരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ റജിസ്റ്റർ ചെയ്യണം. 

പുരുഷന്മാർക്കും വനിതകൾക്കും സിംഗിൾസ് മൽസരങ്ങളും ഇവർക്കു പുറമെ മിക്സ്ഡ്, ഫോർട്ടി പ്ലസ് വിഭാഗങ്ങൾക്കുമായും ഡബിൾസ് മൽസരങ്ങളുമുണ്ടാകും. ഗ്രേഡ് അഞ്ച് മുതൽ എട്ട് വരെ (ജൂനിയർ), ഒൻപത് മുതൽ പന്ത്രണ്ട് വരെ (സീനിയർ) എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സിംഗിൾസ് മൽസരങ്ങളും ആൺകുട്ടികൾക്ക് ഡബിൾസ് മൽസരങ്ങളും ഒരുക്കും. ടീം ചാംപ്യൻഷിപ്പുമുണ്ടാകും. 

വിവരങ്ങൾക്കും റജിസ്ട്രേഷനും ബന്ധപ്പെടുക: പ്രണോയ് (647.786.2112), ജിക്കു (437.225.7313). 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com