sections
MORE

തരൻജിത് സിംഗ് സന്ധു യുഎസിലെ ഇന്ത്യൻ അംബാസിഡർ

Taranjit-Singh-Sandhu
SHARE

വാഷിംഗ്ടൺ ഡിസി ∙ തരൻജിത് സിംഗ് സന്ധുവിനെ യുഎസിലെ പുതിയ ഇന്ത്യൻ അംബാസിഡർ ആയി നിയമിക്കും. യുഎസിലെ ഇന്ത്യൻ അംബാസിഡറായിരുന്ന ഹർഷവർധൻ ഷ്രിംഗലെയെ ഇന്ത്യൻ വിദേശകാര്യ വകുപ്പ് സെക്രട്ടറിയായി നിയമിച്ച ഒഴിവിലാണ് പുതിയ നിയമനം. 

വിദേശകാര്യ മന്ത്രാലയത്തിൽ പ്രധാന മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. തരൻജിതിനെ യുഎസിലേക്കും ജാവേദ് അഷ്റഫിെന ഫ്രാൻസിലേക്കും രവീഷ് കുമാറിനെ ഓസ്ട്രിയയിലേക്കും അംബാസിഡർമാരായി നിയമനം നൽകിയെന്നാണ് റിപ്പോർട്ട്. ശ്രീലങ്കയിലെ ഹൈക്കമ്മീഷണറായി ചുമതല നിർവഹിച്ചു വരികയാണ് തരൺജിത് സിംഗ്. ഈ മാസാവസാനത്തോടെ റിട്ടയർ ചെയ്യുന്ന ഹർഷവർധന്റെ സ്ഥാനം തരൺജിത് ഏറ്റെടുക്കുമെന്ന് ഔദ്യോഗിക കേന്ദ്രങ്ങൾ അറിയിച്ചു.

Taranjit-Singh-Sandhu-2

പഞ്ചാബിൽ ജനിച്ച തരൺജിത് പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം സെന്റ് സ്റ്റീഫൻസ് കോളജിൽ നിന്നാണ് ഗ്രാജ്വേറ്റ് ചെയ്തത്. ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. 1988 ൽ ഫോറിൻ സർവീസില്‍ പ്രവേശിച്ച തരൺജിത് യുഎൻ പീസ്കീപ്പിങ്ങ് കമ്മിറ്റി അംഗമായും ഫ്രാങ്ക്ഫർട്ട് കോൺസുലർ ജനറലായും, യുണൈറ്റഡ് നേഷൻസ് ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ഐഎഫ്എസ് ഉദ്യോഗസ്ഥയായ റീനറ്റ് സന്ധുവാണ് ഭാര്യ. രണ്ടു കുട്ടികളും ഉണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN US
SHOW MORE
FROM ONMANORAMA