ADVERTISEMENT

ടാമ്പ∙ മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡായുടെ ഏഴാമത്തെ പ്രസിഡന്റും അസോസിയേഷന്റെ സ്ഥാപക നേതാക്കളിലൊരാളുമായ കോരത് വർക്കി (93) ദേഹവിയോഗത്തിൽ അനുശോചനം രേഖപ്പെടുത്താൻ ജനുവരി 19 ന് ഒത്തുകൂടുന്നു. 

1991–ൽ രൂപീകൃതമായ എംഎസിഎഫിന്റെ ഏഴാമത്തെ പ്രസിഡന്റായി 1997 ലാണ് അദ്ദേഹം സേവനം അനുഷ്ടിച്ചത്. കോരത് അപ്പച്ചന്റെ മകനായ കമാൻഡർ ജോർജ് കോരത് 1992 ൽ അസോസിയേഷന്റെ പ്രസിഡന്റായും 2004– 2006 കാലഘട്ടത്തിൽ അവിഭക്ത ഫൊക്കാനയുടെ പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിരുന്നു. രണ്ടാമത്തെ മകനായ പീറ്റർ കോരുതും അസോസിയേഷൻ പ്രസിഡന്റായി 2005ൽ സേവനം അനുഷ്ഠിച്ചിരുന്നു. ഇളയമകൻ സാജൻ കോരത് എംഎസിഎഫ് ട്രസ്റ്റി ബോർഡിന്റെ ഇപ്പോഴത്തെ ട്രഷററാണ്.

korath-p-varkey-2

Venue : MACF Kerala Center

606 Lenna Ave

Seffuer, FL- 33584

അനുസ്മരണ സമ്മേളനത്തിൽ സംഘടനയിലെ എല്ലാ അംഗങ്ങളുടേയും പ്രത്യേകിച്ച് മുൻ പ്രസിഡന്റുമാരുടേയും കോരത് അപ്പച്ചനോടൊപ്പം പ്രവർത്തിച്ചിരുന്ന മുൻ ഭാരവാഹികളുടേയും സാന്നിധ്യം ഉണ്ടാകണമെന്ന് ട്രസ്റ്റി ബോർഡ് ചെയർമാൻ ടി. ഉണ്ണികൃഷ്ണനും അസോസിയേഷൻ പ്രസിഡണ്ട് ഷാജ ഔസേപ്പും അഭ്യർഥിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com