ADVERTISEMENT

ഫിലഡല്‍ഫിയ∙ പെന്‍സില്‍വേനിയായിലെ  കലാസാംസ്ക്കാരിക സംഘടനയായ പമ്പ മലയാളി അസോസിയേഷന്‍റെ ക്രിസ്മസ് നവവത്സാരാഘോഷവും 2020 ലെ  പ്രവര്‍ത്തനങ്ങളുടെ ഉത്ഘാടനവും ജനുവരി 11-ന് ശനിയാഴ്ച നോര്‍ത്ത് ഈസ്റ്റ്  ഫിലഡല്‍ഫിയായിലെ ടല്വവൗമി ഋമെേ  റെസ്റ്റോറന്‍റില്‍ വിവിധ കലാസാംസ്ക്കാരിക പരിപാടികളോടെ കൊണ്ടാടി. 

pampa-2

പമ്പയുടെ ക്രിസ്മസ്സ് നവവത്സരാഘോഷങ്ങള്‍ക്ക്   2020-ലെ പ്രസിഡന്‍റ് അലക്സ് തോമസ്  തിരികൊളുത്തി, ജനറല്‍ സെക്രട്ടറി ജോണ്‍ പണിക്കര്‍ പുതിയ നേതൃത്വത്തെ പരിചയപ്പെടുത്തി, 2019-ലെ പ്രസിഡന്‍റ് മോഡി ജേക്കബ ് ഏവരെയും സ്വാഗതം ചെയ്തു

2020-ലെ പ്രവര്‍ത്തനങ്ങളുടെ ഉത്ഘാടനം പെന്‍സില്‍വേനിയ സ്റ്റേറ്റ് സെനറ്റര്‍ ജോണ്‍ സബറ്റീന നിര്‍വ്വഹിച്ചു. അദ്ധ്യക്ഷ പ്രസംഗത്തില്‍പ്രസിഡന്‍റ്  അലക്സ് തോമസ്   2020-ലെ പ്രവര്‍ത്തനങ്ങളുടെ രുപരേഖ അവതരിപ്പിച്ചു. വില്‍പ്പത്ര സെമിനാര്‍, വില്‍പ്പത്രം തയ്യാറാക്കല്‍ ക്യാമ്പ്, വൈറ്റ്  ഹൗസ്, ക്യപ്പിറ്റോള്‍ ഹില്‍ ടൂര്‍, മാതൃദിനാഘോഷം, സാഹിത്യസമ്മേളനം, വോട്ടര്‍ രജിസ്സ്റ്ററേഷന്‍ കാമ്പയിന്‍, യൂത്ത് ഗാല എന്നിവയായിരിക്കും 2020-ലെ  പ്രധാന പരിപാടികള്‍. പമ്പയ്ക്ക് 2020- ല്‍ പുതിയൊരു കമ്മ്യൂണിറ്റി സെന്‍റര്‍ പ്രാവര്‍ത്തികമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുമെന്നും പറഞ്ഞു. മോഡി ജേക്കബിന്‍റെ നേതൃത്വത്തില്‍ 2019-ല്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു. 

ആശംസ സന്ദേശത്തില്‍  പെന്‍സില്‍വേനിയ സ്റ്റേറ്റ് സെനറ്റര്‍ ജോണ്‍ സബറ്റീന പമ്പയുടെ സിവിക് പ്രവര്‍ത്തനങ്ങളെയും, ജീവകാരുണ്യ സന്നദ്ധ പ്രവര്‍ത്തനങ്ങളെയും ശ്ലാഘിച്ചു.

ഫാദര്‍ ഫിലിപ്പ് മോഡയില്‍ നവവത്സര സന്ദേശം നല്‍കി. പോസ്റ്റ് മോഡേണ്‍ യുഗത്തിലെ മൂല്യശോഷണവും, കുപ്രചരണങ്ങളും സമൂഹത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് വിശദീകരിച്ചു. ഒന്നിലും അന്ധമായി വിശ്വാസമര്‍പ്പിക്കാതെ യാഥാര്‍ത്ഥ്യത്തെ കണ്‍ടെത്താന്‍ ശ്രമിക്കണമെന്ന് പറഞ്ഞു. 2020-ലെ പമ്പയുടെ പുതിയ ഭരണ സമതിയ്ക്ക് ആശംസകളും നേര്‍ന്നു.

pampa-3

പമ്പ ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ അറ്റോര്‍ണി ബാബു വറുഗീസ്, കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ ഓര്‍ഗനൈസേഷന്‍ ചെയര്‍മാന്‍ സുധ കര്‍ത്ത, പമ്പ ട്രഷറര്‍ ജോര്‍ജ്ജ് ഓലിക്കല്‍, കോട്ടയം അസ്സോസിയേഷന്‍ പ്രസിഡന്‍റ് ജോബി ജോര്‍ജ്ജ്, പിയാനോ പ്രതിനിധി ജോര്‍ജ്ജ് നടവയല്‍, എന്‍.എസ്.എസ് ഓഫ്. പിഎ പ്രസിഡന്‍റ് സുരേഷ് നായര്‍, ഫിലാഡല്‍ഫിയ ചേംബര്‍ ഓഫ് കൊമേഴ്സ് പ്രതിനിധി വിന്‍സന്‍റ് ഇമ്മാനുവല്‍  എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.  സുമോദ് നെല്ലിക്കാല നന്ദി പ്രകാശനം നടത്തി. 

സുമോദ് നെല്ലിക്കാലയും റോണി വറുഗീസും കലാപരിപാടികള്‍ ക്രമീകരിച്ചു. അനൂബ് ജോസഫ്  ജയ്സണ്‍  എന്നിവര്‍ ഗാന സന്ധ്യയ്ക്ക് നേതൃത്വം നല്‍കി. രാജന്‍ സാമുവല്‍, ഫീലിപ്പോസ് ചെറിയാന്‍, ജേക്കബ് കോര, മാക്സ്വെല്‍ ഗിഫോര്‍ഡ്,  തോമസ് പോള്‍, ബോബി ജേക്കബ്, വി.വി ചെറിയാന്‍, എബി മാത്യൂ,  ജോര്‍ജ്ജുകുട്ടി ലൂക്കോസ്, റോയി സാമുവല്‍ എന്നിവര്‍  ആഘോഷ പരിപാടിള്‍ എകോപിപ്പിച്ചു. ജോണ്‍ പണിക്കര്‍ എം.സിയായരുന്നു.  വിഭവ സമൃദ്ധമായ സദ്യയോടെ ക്രിസ്മസ്സ്, പുതുവത്സരാഘോഷങ്ങള്‍ സമാപിച്ചു..

പമ്പയുടെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാന്‍ താൽപര്യമുള്ളവര്‍ ബന്ധപ്പെടുക: അലക്സ് തോമസ് (പ്രസിഡന്‍റ്), 215 850 5268 ജോണ്‍ പണിക്കര്‍ (ജനറല്‍ സെക്രട്ടറി) 215 605 5109 ജോര്‍ജ്ജ് ഓലിക്കല്‍(ട്രഷറര്‍)  215 873 4365

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com