ADVERTISEMENT

സെന്റ് ലൂസിയ∙ലോക കേരള സഭാംഗവും പ്രവാസി മലയാളിയുമായ സിബി ഗോപാലകൃഷ്ണൻ വെസ്റ്റ് ഇൻഡീസിലെ സെന്റ് ലൂസിയയിൽ 'ജസ്റ്റിസ് ഓഫ് ദി പീസ്" പദവിയിലേക്ക്  നിയമിക്കപ്പെട്ടു. വെസ്റ്റ് ഇൻഡീസിന്റെ ചരിത്രത്തിലും നിയമപരമായ ഉത്തരവാദിത്വങ്ങൾ നിക്ഷിപ്തമായ ഈ പദവിയിലെത്തിയ അപൂർവ്വം മലയാളികളിലും ഒരാളാണ്  സിബി ഗോപാലകൃഷ്ണൻ.

സെന്റ് ലൂസിയ മുൻ പ്രധാനമന്ത്രിയും പാർലിമെന്റ് അംഗവുമായ ഡോ: കെന്നി ആന്റണിയും, വിദ്യാഭ്യാസ മന്ത്രി ഡോ: ഗെയിൽ റിഗോബെർട്ട് -ഉമാണ് സിബി ഗോപാലകൃഷ്ണനെ ഈ സ്ഥാനത്തേയ്ക്ക് നാമനിർദ്ദേശം ചെയ്തത്. ജനുവരി 17 -നു സെന്റ് ലൂസിയ ഗവർണറുടെ ഓദ്യോഗിക വസതിയായ ഗവണ്മെന്റ് ഹൗസിൽ നടന്ന  ചടങ്ങിൽ  ഗവർണർ ജനറൽ സർ നെവിൽ സ്‌നാക്കിന് മുൻപാകെ സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റു.

കരുനാഗപ്പള്ളി സ്വദേശിയായ സിബി നിലവിൽ  ലോക കേരള സഭാംഗമാണ്. പ്രഥമ ലോക കേരള സഭയിലും , സ്റ്റാന്റിങ് കമ്മിറ്റിയിലും അംഗമായിരുന്നു. 2014 ൽ  സെന്റ് ലൂസിയ ഗവർണർ ജനറലിൽ നിന്നും 'നാഷണൽ വോളന്റിയർ' അവാർഡും, 2015 ൽ വിദ്യാഭ്യാസ മേഖലയിലെ സംഭവനകൾക്കു പ്രധാനമന്ത്രിയിൽ നിന്നു അംഗീകാരവും  ലഭിച്ചിട്ടുണ്ട്.   കരീബിയനിൽ നടന്ന എലിസബത്ത് രാഞ്ജിയുടെ വജ്ര ജൂബിലി ആഘോഷങ്ങളിലേക്കു  പ്രതിനിധിയായും  ക്ഷണിക്കപ്പെട്ടിട്ടുണ്ട്. 

കഴിഞ്ഞ 15 വർഷമായി സെന്‍റ് ലൂസിയയിൽ താമസിക്കുന്ന സിബി  ഇന്‍റർനാഷണൽ അമേരിക്കൻ യൂണിവേഴ്സിറ്റി കോളജ് ഓഫ് മെഡിസിനിൽ പബ്ലിക് റിലേഷൻസ് ഡയറക്ടർ ആയി പ്രവർത്തിക്കുന്നു. പ്രവാസി വിഷയങ്ങളെക്കുറിച്ചും ക്രിക്കറ്റിനെ സംബന്ധിച്ചും ധാരാളം ലേഖനങ്ങളും  ഇതിനോടകം  എഴുതിയിട്ടുണ്ട്.  വെസ്റ്റ് ഇൻഡീസ് മലയാളി അസോസിയേഷന്‍റെ സെക്രട്ടറിയായും മലയാളി സംഘടനകൾ ഉൾപ്പെടെ കരീബിയനിലെ മറ്റു സാമൂഹിക സേവന സംഘടനകളിലും ജീവകാരുണ്യ പ്രവർത്തങ്ങളിലും  സജീവമാണ്. തിരുവനന്തപുരം സ്വദേശിനിയായ ഡോ: രജനിയാണ് ഭാര്യ. മകൻ ഒമാർ സിബി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com