ADVERTISEMENT

ഡമോക്രാറ്റിക് പ്രൈമറികളിൽ സ്ഥാനാർഥികളുടെ ഭാഗധേയങ്ങൾ മാറി മറിയുകയാണ്. ഏതാനും ദിവസങ്ങൾക്കുള്ളിൽ നടക്കുന്ന അയോവ കോക്കസുകളിൽ മറ്റ് സ്ഥാനാർഥികളെ പിന്നിലാക്കി മുൻ വൈസ് പ്രസിഡന്റ് ജോബൈഡൻ (ജൂനിയർ) വളരെ മുന്നിലാണെന്ന് പല സർവേകളും പറഞ്ഞു.

‌എന്നാൽ അയോ കോക്കസുകളുടെ പ്രക്രിയ സങ്കീർണമാണെന്നും പിഴവുകൾക്കതീതമായ പ്രവചനം അസാധ്യമാണെന്നും മുന്നറിയിപ്പുണ്ടായി. ഓരോ സർവേയിലും സംഭവിക്കാവുന്ന പിഴവ് നാലര ശതമാനം (മുന്നോട്ടോ പിന്നോട്ടോ) ആകാമെന്ന മുന്നറിയിപ്പ് സർവേ സംഘാടകർ തന്നെ നൽകുകയും ചെയ്തു.

പ്രൈമറിയിൽ വോട്ട് ചെയ്തതിനുശേഷം വോട്ടർമാർ ചില കേന്ദ്രങ്ങളിൽ ഒത്തുകൂടുന്നു. ഓരോ സ്ഥാനാർഥിയും പിന്തുണയ്ക്കുന്നവർ ഇരുപതോ അതിലധികമോ വീതം പ്രത്യേകം പ്രത്യേകം കൂട്ടമായി മാറുന്നു. ഒരു സ്ഥാനാർഥിയെ പിന്തുണയ്‌ക്കുവാൻ ഇരുപതിൽ കുറവ് വോട്ടർമാരെ ഉള്ളെങ്കിൽ അവരെ ഭാഗിച്ച് ഇരുപതിലധികം വോട്ടർമാരുള്ള കൂട്ടങ്ങൾക്കൊപ്പം ചേർക്കുന്നു. ഈ കൂട്ടങ്ങളിൽ ഉള്ളവരെ എണ്ണി ഓരോ സ്ഥാനാർഥിയുടെയും പിന്തുണ നിശ്ചയിക്കുന്നു. കോക്കസിലെ സ്ഥാനാർത്ഥികളുടെ നില ഇങ്ങനെയാണ് കണക്കാക്കുന്നത്.

അയോവയിലെ കോക്കസ് ഇങ്ങനെയാവുമ്പോൾ തൊട്ടുപിന്നാലെ നടക്കുന്ന ന്യൂഹാം ഷെയറിലെ പ്രൈമറിയെകുറിച്ചുള്ള പ്രവചനം ഏറെ പ്രധാന്യം അർഹിക്കുന്നു. ഫെബ്രുവരി 11 നാണ് ഇവിടെ പ്രൈമറികൾ നടക്കുന്നത്. 24 പ്രതിനിധികൾക്കു വേണ്ടിയാണ് സ്ഥാനാർത്ഥികൾ മത്സരിക്കുന്നത്. ബോസ്റ്റൺ ഗ്ലോബും സഫോക്കും ചേർന്ന് നടത്തിയ സർവേയിൽ ബേണി സാൻഡേഴ്സും ബൈഡനും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. 

സാൻഡേഴ്സ് – 16%, ബൈഡൻ – 15%, പീറ്റ് ബട്ടീജ് – 12%, എലിസബെത്ത് വാറൻ – 10%, ക്ലോബുഷർ –5%, ടോം സ്റ്റായർ– 3% എന്നിങ്ങനെയാണ് പിന്തുണ പ്രവചിക്കുന്നത്.

ദ കിഡ് സ്റ്റേയ്സ് ഇൻ ദ പിക്ചർ

ദ കിഡ് സ്റ്റേയ്സ് ഇൻ ദ പിക്ചർ, നിർമ്മാതാവ് ഹവാർഡ് ടി ഓവൻസിന്റെ പുതിയ സംരംഭം ഹിലരി ക്ലിന്റനെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററി ചിത്രമാണ്. സുദീർഘമായ ഈ അഭിമുഖത്തിൽ ഹിലരി മനസു തുറന്ന് സംസാരിച്ചപ്പോൾ അത് മുഴുവൻ മാധ്യമങ്ങളിൽ നിറഞ്ഞു.

ഒരു ഡോക്യു സീരീസായി മാർച്ച് 6 ന് ഹുലുവിൽ പ്രീമിയർ ചെയ്യുന്ന നാല് മണിക്കൂർ ദൈർഘ്യമുള്ള ഈ പരമ്പരയ്ക്ക് ഇത് വലിയ പ്രചാരം നൽകും. 35 മണിക്കൂർ നീണ്ടു നിന്ന ‌ഇന്റർവ്യൂകളിൽ പ്രസിഡന്റ് ബിൽ ക്ലിന്റന്റെ അപഥ സഞ്ചാരത്തെക്കുറിച്ചും തന്റെ മുൻ രാഷ്ട്രീയവും ഇപ്പോഴത്തെ ഡമോക്രാറ്റിക് പ്രൈമറികളും മെല്ലാം നിറഞ്ഞു നിന്നു. 

ബേണി സാൻഡേഴ്സിനെ 2016 ൽ എതിർത്ത് മത്സരിച്ചപ്പോഴേ ഹിലരി ഇഷ്ടപ്പെട്ടിരുന്നില്ല. ഹിലരിക്ക് ഡമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയായി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുവാൻ ടിക്കറ്റ് ലഭിച്ചത് പാർട്ടി ഭരണ നേതൃത്വത്തിന്റെയും സൂപ്പർ ഡെലിഗേറ്റുകളുടെയും പിന്തുണ മൂലമാണ് എന്ന് സാൻഡേഴ്സ് ആരോപിച്ചപ്പോൾ ഇഷ്ടമില്ലായ്മ വർധിച്ചു.

ഇപ്പോൾ തനിക്ക് സാൻഡേഴ്സിനെ ഇഷ്ടമല്ല എന്ന് ഹിലരി തുറന്നു പറഞ്ഞിരിക്കുകയാണ്. സാൻഡേഴ്സിനാണ് ഡമോക്രാറ്റിക് പാർട്ടി ടിക്കറ്റ് നൽകുന്നതെങ്കിൽ പിന്തുണയ്ക്കുമോ എന്ന ചോദ്യത്തിന് ഹിലരി വ്യക്തമായി മറുപടി നൽകിയില്ല. എലിസബെത്ത് വാറനെതിരെ വ്യക്തിപരമായ ആക്രമണവുമായി സാൻ‍ഡേഴ്സ് മുന്നോട്ടു പോയി എന്നും ഹിലരി ആരോപിച്ചു. നാലു വർഷം മുൻപ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മാധ്യമങ്ങൾ നൽകിയ കവറേജിൽ കൂടുതൽ ഇപ്പോഴും നൽകുന്നില്ല എന്ന് ഹിലരി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com