ADVERTISEMENT

ന്യൂയോർക്ക് ∙ ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥിയായി രംഗത്തെത്തിയ ഹവായിയിൽ നിന്നുള്ള യുഎസ് ഹൗസ് പ്രതിനിധി ഹില്ലരി ക്ലിന്റനെതിരെ 50 മില്യൻ ഡോളറിന് നഷ്ടപരിഹാര കേസ് ഫയൽ ചെയ്തു. റഷ്യയിൽ നിന്നും വൻ പിന്തുണ നേടിയെടുത്ത ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥിയാണ് തുൾസി ഗബാർഡെന്ന് പേരെടുത്തു പറയാതെ പരസ്യമായി വിമർശിച്ചത് 2016 ൽ ഹില്ലരി ക്ലിന്റിനു പിന്തുണ നൽകാതെ അന്നത്തെ മറ്റൊരു പ്രസിഡന്റ് സ്ഥാനാർഥിയായിരുന്ന ബെർണി സാന്റേഴ്സിനെ എൻഡോഴ്സ് ചെയ്തതിന്റെ വൈരാഗ്യമാണെന്ന് തുൾസി പറയുന്നു.

hillari-putin-tulsi

അടിസ്ഥാനരഹിതവും സത്യവുമല്ലാത്ത പ്രചരണം ഹില്ലരി നടത്തിയത് തന്റെ പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തെ സാരമായി പ്രതികൂലമായി ബാധിച്ചുവെന്ന് തുൾസി പറഞ്ഞു. ചെയ്തതും പറഞ്ഞതുമായ അസത്യങ്ങൾക്ക് മാപ്പപേക്ഷിക്കുവാനും തുൾസി ഹില്ലരി തയ്യാറായിട്ടില്ലെന്ന് ന്യുയോർക്ക് ഫെഡറൽ കോടതിയിൽ ഫയൽ ചെയ്ത ലൊസ്യൂട്ടിൽ പറയുന്നു.

എന്നാൽ ഇതു ശുദ്ധ മണ്ടത്തരമാണെന്ന് ക്ലിന്റൻ സ്പോക്ക്മാൻ നിക് മെറിൽ പറഞ്ഞു. സമൂഹത്തിൽ തനിക്ക് നല്ല പേർ നിലനിർത്തുന്നതിന് ഈ ലൊസ്യൂട്ട് ഉപകരിക്കുമെന്ന് ഗബാർഡ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com