ADVERTISEMENT

വാഷിങ്ടൻ ഡിസി ∙ ജൂലൈ 15 മുതൽ 18 വരെ ന്യുജഴ്സിയിലെ അറ്റ്ലാന്റിക് സിറ്റിയിൽ ക്ലാറിഡ്ജ്– റാഡിസൺ ബീച്ച് റിസോർട്ടിൽ വച്ച് നടക്കുന്ന നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി /യൂത്ത് കോൺഫറൻസിന്റെ ഇടവക സന്ദർശനത്തിന്റെ ഭാഗമായി പ്രതിനിധി സംഘം ഫെയർലെസ് ഹിൽസ് സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവക സന്ദർശിച്ചു.

‌ജനുവരി 12ന് വിശുദ്ധ കുർബാനയ്ക്കുശേഷം നടന്ന ചടങ്ങിൽ വികാരി ഫാ. അബു പീറ്റർ ടീം അംഗങ്ങളെ സ്വാഗതം ചെയ്തു. ഫിനാൻസ് മാനേജർ ചെറിയാൻ പെരുമാൾ കോൺഫറൻസിനെ കുറിച്ചും റജിസ്ട്രേഷനെകുറിച്ചും നേരത്തേ രജിസ്റ്റർ ചെയ്താൽ ലഭിയ്ക്കാവുന്ന സൗജന്യ നിരക്കിനേക്കുറിച്ചും വിവരണം നൽകി. 

കമ്മിറ്റി അംഗമായ ജോൺ താമരവേലിൽ സ്പോൺസർ ഷിപ്പിനെകുറിച്ചും സുവനീറിലേക്ക് നൽകാവുന്ന പരസ്യങ്ങളുടെ നിരക്കിനെക്കുറിച്ചും സംസാരിച്ചു. ഇടവകയിൽ നിന്നും നിരവധി അംഗങ്ങൾ റജിസ്റ്റർ ചെയ്യുകയും സുവനീറിലേക്ക് പരസ്യങ്ങൾ നൽകുകയും ചെയ്തു.

ഇടവകയുടെ ട്രസ്റ്റി, സെക്രട്ടറി എന്നിവർ യോഗത്തിൽ പങ്കെടുക്കുകയും കോൺഫറൻസിനുവേണ്ട സഹായങ്ങൾ ക്രമീകരിക്കുകയും ചെയ്തു. ഇടവകയോടുള്ള നന്ദിയും സ്നേഹവും കോൺഫറൻസ് കമ്മിറ്റിക്കുവേണ്ടി ചെറിയാൻ പെരുമാൾ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com