ADVERTISEMENT

ഡാലസ്∙ ഇൻസ്പെയറിങ് ഹൊറിസോൺസ് (Inspiring Horizons) എന്ന ചാരിറ്റബിൾ ഓർഗനൈസേഷന്റെ നേതൃത്വത്തിൽ കാരുണ്യ സ്പർശം 2020 എന്ന പേരിൽ ഇന്ത്യൻ ക്ലാസിക്കൽ ഡാൻസ് ഇവന്റ് ഫെബ്രുവരി 2 ഞായറാഴ്ച ഉച്ചക്ക് ശേഷം 2 മണിക്ക് ഡാലസിലെ ഗാർലന്റിൽ ഉള്ള ഗ്രാൻവില്ലി ആർട്സ് സെന്ററിൽ (300 N 5th St, Garland, Tx 75040) വെച്ച് നടത്തപ്പെടുന്നു.

അമേരിക്കയിലെ പ്രമുഖ സംഘടന ആയ ജുവനൈൽ ഡയബറ്റിസ് റിസേർച്ച് ഫൗണ്ടേഷനുമായി സഹകരിച്ച്‌ ആണ് ഈ പ്രോഗ്രാം ക്രമീകരിച്ചിരിക്കുന്നത്. ഇതിൽ നിന്നും ലഭിക്കുന്നതായ ഫണ്ട് ജുവനൈൽ ഡയബറ്റിസ് റിസേർച്ച് ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്ക് നൽകുന്നതാണെന്നു സംഘാടകർ അറിയിച്ചു.

ഡാലസിലെ പ്ലാനോയിൽ ഉള്ള ശ്രീ സ്കൂൾ ഓഫ് ഡാൻസിൽ പഠിക്കുന്ന അന്ന, അപർണ്ണ, ഏറിൻ, ജൂലിയ, ജെസ്‌ലിൻ, റിയ, ശ്രേയ, സ്മൃതി, നേഹ എന്നീ ഒൻപത് കുട്ടികൾ തങ്ങളുടെ സ്കൂൾ പഠനക്കാലത്ത് സമൂഹത്തിന് എന്ത് ചെയ്യുവാൻ സാധിക്കും എന്ന ആശയം മറ്റ് കുട്ടികളിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് കാരുണ്യ സ്പർശം എന്ന പേരിൽ ഈ ഡാൻസ് പ്രോഗ്രാം ക്രമീകരിച്ചിരിക്കുന്നത്.

മുൻ വർഷങ്ങളിൽ ഈ സ്കൂളിൽ പഠിച്ച കുട്ടികൾ നടത്തിയ. പ്രോഗ്രാമിൽ നിന്നു സമാഹരിച്ച ഫണ്ട് ഫാ.ചിറമേൽ അച്ചന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന കിഡ്‌നി ഫൗണ്ടേഷനും, ഷീബ അമീറിന്റെ നേതൃത്വത്തിൽ തൃശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വാന്തനം എന്ന പേരിൽ അറിയപ്പെടുന്ന സൊലസ് എന്ന സന്നദ്ധ സംഘടനക്കും ആണ് നൽകിയത്.

ശ്രീ സ്കൂൾ ഓഫ് ഡാൻസിന്റെ ഡയറക്ടറും പ്രശസ്ത നർത്തകി പ്രഫ.കലാക്ഷേത്ര വിലാസിനിയുടെ ശിഷ്യയും എൻജിനീയറിങ്ങിൽ മാസ്റ്റർ ബിരുദധാരിയും ആയ മിനി ശ്യാമിന്റെ നേതൃത്വത്തിൽ അനേകർ കുട്ടികളുടെ ഈ ഉദ്യമത്തിന് പരിപൂർണ്ണ പിന്തുണ നൽകി പ്രോത്സാഹിപ്പിക്കുന്നു.

ഡാലസിലെ വിവിധ ഡാൻസ് സ്കൂളിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന കാരുണ്യ സ്പർശം എന്ന ഈ പ്രോഗ്രാമിലേക്ക് ഏവരേയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് : മിനി ശ്യാം 214 537 3612

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com