ADVERTISEMENT

നയാഗ്ര∙ നയാഗ്ര മലയാളി സമാജത്തിന്റെ 2020 ലെ ആദ്യത്തെ പരിപാടി "പുതുവർഷ സംഗമം" ജന ബാഹുല്യം കൊണ്ട് ശ്രദ്ധ നേടി. ഇതോടെ   സമാജത്തിന്റെ ഈ വർഷത്തെ പരിപാടികൾക്ക് തുടക്കമായി. ജനുവരി 4നു നയാഗ്ര ഫാൽസിലെ ഔർ ലേഡി ഓഫ് പീസ് ഹാളിൽ വച്ച് നടന്ന പരിപാടിയിൽ നാനൂറ്റമ്പതിലധികം ആളുകൾ പങ്കെടുത്തു.

താലപ്പൊലിയുടെയും, നയാഗ്ര തരംഗത്തിന്റെ ചെണ്ടമേളത്തിന്റെയും  അകമ്പടിയോടെയാണ് വിശിഷടാതിഥികളെ വേദിയിലേക്ക് സ്വീകരിച്ചത്. ചലച്ചിത്ര താരം മാതു മുഖ്യാതിഥിയായ ചടങ്ങിൽ  ഇന്തോ അമേരിക്കൻ പ്രസ് ക്ലബ് ചെയർമാനും സ്ഥാപകനുമായ ജിൻസ്മോൻ സക്കറിയ മുഖ്യ പ്രഭാഷണം നടത്തി. ചിതറിക്കിടക്കുന്ന മലയാളികൾ ഒന്നിച്ചു നിൽക്കുമ്പോളാണ് സമാജം ശക്തിപ്പെടുന്നതെന്നു  ജയ്‌ഹിന്ദ്‌ വാർത്തയുടെ ചെയർമാൻ  കൂടിയായ ജിൻസ്മോൻ സക്കറിയ പറഞ്ഞു. ഈ തുടക്കം ഒരു ചരിത്രമാവട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

നയാഗ്രയിലെ എല്ലാ മലയാളികളെയും ഒരു കുടക്കീഴിൽ അണിനിരത്തുകയാണ് സമാജത്തിന്റെ ലക്ഷ്യമെന്ന് ചടങ്ങിൽ സംസാരിച്ച സമാജത്തിന്റെ പ്രസിഡന്റ് ബൈജു പകലോമറ്റം പറഞ്ഞു. കാനഡയിൽ വളർന്നു വരുന്ന യുവ തലമുറക്കും, വിദ്യാര്ഥികളായി നയാഗ്രയിലെത്തുന്നവർക്കും പ്രാധാന്യം കൊടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു ഇടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരവിനൊരുങ്ങുന്ന മാതു, കാനഡയിലെ ഒരു ചെറുപ്രദേശമായ നയാഗ്രയിൽ  ഇത്രയധികം മലയാളികളെ ഒന്നിച്ചു കാണാൻ കഴിഞ്ഞതിലുള്ള സന്തോഷം പങ്കുവച്ചു. ടോറോന്റോ മലയാളി സമാജം ബോർഡ് ഓഫ് ചെയർ ജോൺ പി ജോൺ, ഫൊക്കാന നാഷണൽ കമ്മിറ്റി അംഗം സണ്ണി ജോസഫ് , നയാഗ്ര മലയാളി സമാജത്തിന്റെ കമ്മറ്റി അംഗങ്ങളായ, സുനിൽ ജോക്കി, പീറ്റർ തെക്കേത്തല, പരിപാടിയുടെ ഗ്രാൻഡ് സ്പോൺസർ ലാലി കോശി എന്നിവർ ആശംസാ പ്രസംഗം നടത്തി.

നയാഗ്ര റീജിയണിലെ കലാകാരന്മാരായ  ജെയിംസ് ജോസഫ്, നിമ്മി ടോണി, വത്സ സുനിൽ, കവിത പിന്റോ, ശരത് തുണ്ടിയിൽ എന്നിവർ അവതരിപ്പിച്ച ഗാനമേള ഏറെ ആകർഷകമായി. അൽക്ക ചെറിയാന്റെയും, നിത്യ ചാക്കോയുടെയും നേതൃത്വത്തിൽ,  നായാഗ്രയിലെ വിദ്യാർഥികൾ അവതരിപ്പിച്ച നൃത്തപരിപാടികളും സദസ്സിനെ ഇളക്കി മറിച്ചു. ബിന്ധ്യ ജോയിയുടെ മേൽനോട്ടത്തിൽ കുട്ടികൾ അവതരിപ്പിച്ച  നൃത്ത പരിപാടികളും മികച്ചു നിന്നു. ചലച്ചിത്ര താരം മാതു അവതരിപ്പിച്ച നിർത്തശില്പത്തോടെയായിരുന്നു പരിപാടിയുടെ  സമാപനം.

പ്രസിഡന്റ് ബൈജു പകലോമറ്റം, വൈസ് പ്രസിഡന്റ് ബിമിൻസ് കുരിയൻ, സെക്രട്ടറി എൽഡ്രിഡ് കാവുങ്കൽ, ട്രഷറർ ടോണി മാത്യു, ജോയിന്റ് സെക്രട്ടറി കവിത പിന്റോ, ജോയിന്റ് ട്രഷറർ ബിന്ധ്യ ജോയ്, കമ്മിറ്റി അംഗങ്ങളായ ആഷ്‌ലി ജോസഫ്, രാജേഷ് പാപ്പച്ചൻ,

നിത്യ ചാക്കോ, സുനിൽ ജോക്കി, ഓഡിറ്റർ പിന്റോ ജോസഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടികൾ. മൂന്നാഴ്ച നീണ്ട കഠിനാധ്വാനത്തിന്റെ ഫലമാണ് പരിപാടിയുടെ വിജയമെന്ന് സെക്രട്ടറി എൽഡ്രിഡ് കാവുങ്കൽ പറഞ്ഞു.ബോർഡ് ഓഫ് ഡിറക്ടർസ് ആയ ജയ്മോൻ മാപ്പിളശ്ശേരിൽ, കോശി കാഞ്ഞൂപ്പറമ്പൻ, ഡെന്നി കണ്ണൂക്കാടൻ, എന്നിവർ മേൽനോട്ടം നിർവഹിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com