ADVERTISEMENT

വെർമോണ്ട് ∙ ഗർഭച്‌ഛിദ്രത്തെ എതിർക്കുന്നവർക്കു ഡമോക്രാറ്റിക് പാർട്ടിയിൽ സ്ഥാനമില്ലെന്നും, ഗർഭച്‌ഛിദ്രം അത്യന്താപേക്ഷിതമാണെന്നു ഡമോക്രാറ്റിക് പ്രസിഡന്റ് മുൻനിര സ്ഥാനാർഥിയും വെർമോണ്ടിൽ നിന്നുള്ള സെനറ്ററുമായ ബെർണി സാന്റേഴ്സ് പറഞ്ഞു. തിരഞ്ഞെടുപ്പ് ഫോറത്തിൽ സംസാരിക്കുകയായിരുന്നു ബെർണി സന്റേഴ്സ്.

ഡമോക്രാറ്റിക് പാർട്ടിയിലെ 95 ശതമാനം പേരും പ്രൊ– ചോയ്സിനെ പിന്തുണയ്ക്കുന്നവരാണെന്നും ബെർണി പറഞ്ഞു. താൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ ഗർഭച്‌ഛിദ്ര അവകാശത്തെ അംഗീകരിക്കാത്ത ഒരു ജ‍ഡ്ജിയെയും നോമിനേറ്റ് ചെയ്യുകയില്ലെന്നും ബെർണി പ്രഖ്യാപിച്ചു.

 പാരന്റ്ഹുഡിന് ഫെഡറൽ ഫണ്ട് അനുവദിക്കുമെന്നും ബെർണി കൂട്ടിച്ചേർത്തു. റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയും പ്രസിഡന്റുമായ ട്രംപ് ഗർഭച്‌ഛിദ്രത്തെയും ഇതിന് ഫണ്ട് അനുവദിക്കുന്നതിനെയും എതിർക്കുമ്പോൾ ഡമോക്രാറ്റിക് പാർട്ടി ഇതിനെ പിന്തുണക്കുകയാണ്. നവംബറിൽ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ അമേരിക്കൻ ജനത സ്ഥാനാർഥികളിൽ ആരെ പിന്തുണയ്ക്കുമെന്ന് പ്രവചിക്കാനാവില്ല.  റിപ്പബ്ലിക്കൻ പാർട്ടിയുടെ നിലപാടുകൾക്കാണ് അമേരിക്കൻ ജനത പിന്തുണ നൽകുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com