ADVERTISEMENT

കൊളറാഡോ (യുഎസ്) ∙ ലോകത്തെ ഏറ്റവും വലിയ വെടിക്കെട്ടിന്റെ റെക്കോർഡ് ഇനി കൊളറാഡോയ്ക്ക്. സ്കി റിസോർട്ട് ടൗണിൽ കഴിഞ്ഞ ദിവസം നടന്ന വെടിക്കെട്ടാണ് ഗിന്നസ് ബുക്കിൽ ഇടം നേടിയത്. 1270 കിലോ ഗ്രാം സ്ഫോടക വസ്തുക്കൾ വഹിച്ച ഷെൽ 671 മീറ്റർ ഉയരത്തിൽ ചെന്നാണ് ആകാശത്ത് വർണ്ണ വിസ്മയം ഒരുക്കിയത്. സ്റ്റീംബോട്ട് സ്പ്രിങ് വിന്റർ കാർണിവെല്ലിനു മുന്നോടിയായാണ് വമ്പൻ വെടിക്കെട്ട് ഒരുക്കിയത്. വെടിക്കെട്ടിനു പിന്നാലെ ആകാശം ചുവപ്പു നിറമണിഞ്ഞു. ജനങ്ങൾ ആർപ്പുവിളിച്ചാണ് റെക്കോർഡിനെ സ്വാഗതം ചെയ്തത്.  

ടിം ബോർഡന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ഏഴു വർഷമായി കാർണിവെല്ലിനോട് അനുബന്ധിച്ച് വെടിക്കെട്ട് നടത്തുന്നു. ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് കഴിഞ്ഞ വർഷം വെടിക്കെട്ടിന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. അതിനു ശേഷമാണ് ഈ വർഷം വീണ്ടും ശ്രമിച്ചതും വിജയിച്ചതും. ഗിന്നസ് വേൾഡ് റെക്കോർഡിന്റെ പ്രതിനിധികൾ എത്തുകയും നിരീക്ഷിക്കുകയും ചെയ്തു.

2018ൽ യുഎഇ സ്ഥാപിച്ച റെക്കോർഡാണ് കൊളറാഡോ തകർത്തത്. അന്ന് 1087 കിലോ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചാണ് യുഎഇ റെക്കോർഡിട്ടത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com