ADVERTISEMENT

അരിസോന∙  അരിസോന മലയാളി അസോസിയേഷൻ അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളെ വാർഷിക പൊതുയോഗത്തിൽ തിരഞ്ഞെടുത്തു. പുതിയ പ്രസിഡന്റ് ആയി അരിസോനയിലെ മലയാളി ഇന്ത്യൻ സംഘടനകളിൽ വർഷങ്ങളുടെ പ്രവർത്തന പരിചയമുള്ള സജിത്ത് തൈവളപ്പിൽ തിരഞ്ഞെടുക്കപ്പെട്ടു.

സതീഷ് ജോസഫ്(വൈസ് പ്രസിഡന്റ്), അമ്പിളി സജീവ് (സെക്രട്ടറി), ബിനു തങ്കച്ചൻ(ജോയിന്റ് സെക്രട്ടറി), രശ്മി മേനോൻ(ട്രഷറർ), ശകുന്തള നായർ(കൾച്ചറൽ സെക്രട്ടറി), ഗായത്രി അരുൺ (ജോയിന്റ് കൾച്ചറൽ സെക്രട്ടറി), സൈമൺ ഫ്രാൻസിസ് (സ്പോർട്സ് സെക്രട്ടറി),ചിപ്പി ബൈജു (യൂത്ത് റെപ്രെസെന്ററ്റീവ്),ജിൽസി ഡിൻസ് (എക്സിക്യൂട്ടീവ് ബോർഡ് മെമ്പർ), അഖിൽ നായർ (എക്സിക്യൂട്ടീവ് ബോർഡ് മെമ്പർ) എന്നിവർ തിരഞ്ഞെടുത്തു. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജോസഫ് വടക്കേൽ, വൈസ് പ്രസിഡന്റ് സതീഷ് നായർ എന്നിവർ കമ്മിറ്റി മെമ്പർമാരോടും, അരിസോന മലയാളികളോടും അവരുടെ കൃതജ്ഞത രേഖപ്പെടുത്തി. 

ഈ വർഷത്തെ അസോസിയേഷൻ പരിപാടികളുടെ രൂപരേഖ വാർഷിക പൊതുയോഗത്തിൽ അവതരിപ്പിച്ചു. അരിസോനയിലേയും അമേരിക്കയിലെയും മലയാളികൾ അഭിമൂഖികരിക്കുന്ന പല പ്രശ്നങ്ങളെ പറ്റി വളരെ വിശദമായി കമ്മ്യൂണിറ്റി മെംബർമാർ പൊതുയോഗത്തിൽ ചർച്ച ചെയ്തു. കഴിഞ്ഞ വർഷത്തെ വാർഷിക റിപ്പോർട്ടും ഫിനാൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു . പൊതുയോഗം അവ  ഏകകണ്ഠമായി അംഗീകരിക്കുകയും ചെയ്തു.

വാർഷിക പൊതുയോഗത്തിനു ശേഷം മലയാളി അസോസിയേഷൻ മെമ്പർമാർക്കായി  കരോക്കെ നൈറ്റ് സംഘടിപ്പിച്ചു. 25ലേറെ മലയാളി  പഴയതും പുതിയതും ആയ മാധുര്യമൂറുന്ന ഗാനങ്ങൾ സദസ്സിനായി അവതരിപ്പിച്ചു. വിഭവ സമൃദ്ധമായ ഭക്ഷണത്തോട് കൂടി പരിപാടികൾ അവസാനിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com