ADVERTISEMENT

ന്യൂജഴ്‌സി∙ സാധക സ്കൂൾ ഓഫ് മ്യൂസിക്കിന്റെ ഭാഗമായ സാധക മ്യൂസിക് ബാൻഡ്  സംഘടിപ്പിക്കുന്ന  സംഗീത സായാഹ്‌ന പരിപാടി   "സിങ് ഹല്ലേലുയ്യ 2020 "  പ്രോഗ്രാമിന്റെ  ഔദ്യോഗിക  ടിക്കറ്റ് കിക്കോഫ്  ഫെബ്രുവരി 15  ശനിയാഴ്ച വൈകിട്ട് അഞ്ചര  മണിക്ക്  ആർഡിസ്ലെയിലെ സെന്റ് ബർണബാസ്‌ ദേവാലയത്തിൽ അരങ്ങേറും 

 

ട്രൈസ്റ്റേറ്റ് മേഖലയിലെ കലാ, സാമൂഹിക , സാംസ്‌കാരിക മേഖലകളിലെ  പൗര പ്രമുഖർ പങ്കെടുക്കുന്ന ഈ ചടങ്ങിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഡയറക്ടർ ശ്രീ കെ ഐ അലക്സാണ്ടർ  അറിയിച്ചു 

 

ലൈവ്  ഓർക്കസ്ട്രയുടെ അകമ്പടിയോടു കൂടി ഏപ്രിൽ 4  ശനിയാഴ്ച വൈകിട്ട് അഞ്ചു മണിക്ക്  റോക്‌ലാൻഡ് കൗണ്ടിയിലുള്ള എബനേസർ ഫുൾ ഗോസ്പൽ അസംബ്ലി ചർച്ച് ഓഡിറ്റോറിയത്തിൽ  ക്രമീകരിച്ചിരിക്കുന്ന  "സിങ് ഹല്ലേലുയ്യ 2020 "  പ്രോഗ്രാമിൽ  സാധകയുടെ  ഭാവി വാഗ്ദാനങ്ങളായ കുരുന്നുപ്രതിഭകളും മറ്റു കൊയർ ഗ്രൂപ്പുകളും   ഗാനാപനങ്ങൾക്കു  നേതൃത്വം കൊടുക്കും

 

 കിഡ്നി സംബന്ധമായ രോഗബാധിതരേയും, ഡയാലിസിസ് രോഗികൾക്കും കൈത്താങ്ങാകുന്നതിനു  ലക്ഷ്യമിട്ടാണ്  സാധക മ്യൂസിക് ബാൻഡ്  ഈ  പ്രോഗ്രാം അവതരിപ്പിക്കുന്നത്

റവ ഫാദർ ഡേവിസ് ചിറമേൽ വിഭാവനം ചെയ്ത  കാരുണ്യസ്പർശം  എന്ന പദ്ധതിയുടെ ഭാഗമായാണ്  "സിങ് ഹല്ലേലുയ്യ 2020 "  പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്നത് 

 

ട്രൈസ്റ്റേ മേഖലയിലെ  ന്യൂജേഴ്‌സി , ന്യൂയോർക്, PA  സ്റ്റേറ്റുകളിൽ അനവധി  സംഗീത ക്ലാസ്സുകളും, സ്റ്റേജ് പരിപാടികളും അവതരിപ്പിച്ചിട്ടുള്ള സാധകയ്ക്കു  എല്ലാ അഭ്യുദയകാംഷികളും  നൽകിവരുന്ന  സഹായസഹകരണങ്ങൾക്കും നന്ദി പ്രകാശിപ്പിക്കുന്നതിനൊപ്പം ,  "സിങ് ഹല്ലേലുയ്യ 2020 " പ്രോഗ്രാം ടിക്കറ്റ് കിക്കോഫ് വിജയിപ്പിക്കണത്തിനായി ഫെബ്രുവരി 15  ശനിയാഴ്ച വൈകിട്ട് അഞ്ചരയ്ക്ക്  ആർഡിസ്ലെയിലെ സൈന്റ്റ് ബർണബാസ്‌ ദേവാലയത്തിൽ നടക്കുന്ന പരിപാടിയിലേക്ക് എല്ലാവരും മുന്നോട്ടു വരണമെന്നും സംഘാടകർ അറിയിച്ചു  

 

കൂടുതൽ വിവരങ്ങൾക്ക് 

കെ.ഐ അലക്സാണ്ടർ (267 632 1557)

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com