sections
MORE

ആക്രമണകാരികളെ നേരിടാൻ ആരാധനാലയങ്ങൾ തയാറെടുപ്പിലാണ്

SHARE

ടെക്സസിലെ വൈറ്റ് സെറ്റിൽമെന്റ് ചർച്ചിൽ ഒരു ഞായറാഴ്ച ആരാധനയിൽ പങ്കെടുത്തിരുന്നവർക്ക് നേരെ അക്രമി വെടിയുതിർത്ത് രണ്ട് പേരെ വധിച്ചു. അതിനുശേഷം ആരാധനാലയങ്ങളിൽ എത്തുന്ന ഭക്തർ സ്വയരക്ഷയ്ക്കായി തോക്ക്  ഉപയോഗിക്കുന്നത് പരിശീലിക്കുകയാണ്.ഹഴ്സ്റ്റ് എന്ന ചെറിയ നഗരത്തിലെ പള്ളിയിൽ ഫെലോഷിപ് ഹാളിൽ ഇനിയും അഴിച്ചു മാറ്റിയിട്ടില്ലാത്ത ക്രിസ്മസ് വിളക്കുകൾക്കു താഴെയുള്ള ശത്രുവിന്റെ പ്രതിരൂപത്തിൽ ഒരു ഗ്ലോക്ക് ഗൺ ഉന്നം വച്ച് ജാക്ക് മിൽസ് വെടിയുതിർത്തു. പ്രതിരൂപത്തിന്റെ വെസ്റ്റിലെ ചുവന്ന ലൈറ്റുകൾ മിന്നിക്കൊണ്ടിരുന്നു. വെടിയുണ്ട ഏറ്റതിന് തെളിവായി. 

മില്ലറുടേത് ലേസർ ഗണ്ണായിരുന്നു. പ്രതി രൂപത്തിന് പരിക്ക് ഏറ്റില്ല. യുഎസ് എയർഫോഴ്സിലെ വിമുക്തഭടനായ മിൽസ് കഴിഞ്ഞ ഒരു വർഷമായി ആരാധനാലയങ്ങളിൽ എത്തുന്ന ഭക്തർക്ക് ഒരു ആയുധവുമായി എങ്ങനെ ആക്രമണകാരികളെ നേരിടാം എന്നു പരീക്ഷിക്കുകയായിരുന്നു. ഒരു കാർഡ് ബോർഡ് ടാർജറ്റിനെ  വെടിവയ്ക്കുന്നതുപോലെയല്ല ഒരു യഥാർത്ഥ മനുഷ്യനെ വെടിവയ്ക്കുന്നത്. ഒരാളുടെ മുഖത്ത് വെടി വച്ചില്ലെങ്കിൽ നിങ്ങൾക്ക് അതിനുകഴിയും എന്ന് എങ്ങനെ വിശ്വസിക്കാനാവും ?മിൽസ് ചോദിക്കുന്നു, ടെക്സസിൽ  പൊലീസിനെ പോലെ തന്ത്രങ്ങൾ പയറ്റി അക്രമികളെ നേരിടാൻ പരിശീലനം നൽകുന്നത് ഒരു ചെറുകിട വ്യവസായമായി വളർന്നിരിക്കുന്നു. കാരണം അടുത്ത ആക്രമണം തങ്ങളുടെ ദേവാലയത്തിൽ ആകുമോ എന്ന ജനങ്ങളുടെ ഭയമാണ്. ഓരോ കൂട്ട വെടിവയ്പിനും ശേഷം തങ്ങളുടെ സേവനം ആവശ്യപ്പെടുന്നവർ വർധിച്ചു വരികയാണെന്ന് ഈ വ്യവസായ സ്ഥാപനങ്ങൾ പറയുന്നു. ടെക്സസിലെ മുഖ്യധാരാ പള്ളികളിലെ ആരാധനയിൽ സംബന്ധിക്കുന്നവരിൽ എത്രപേർ നിറ തോക്കുകളുമായി എത്തുന്നു എന്ന വിവരം ലഭ്യമല്ല. എന്നാൽ സുരക്ഷാ വ്യവസായങ്ങൾ പറയുന്നത് ഈയിടെ ലെജിസ്ലേച്ചർ പാസാക്കിയ നിയമം ഇതിന് അനുമതി നൽകിയതിന് ശേഷം ടീമുകളായി തോക്കുകൾ ധരിച്ച് പള്ളികളിൽ സംരക്ഷണം നൽകുന്നവർ വർധിച്ചിട്ടുണ്ടെന്നാണ്. സാധാരണ പരിശീലനങ്ങളിൽ സജീവ ഷൂട്ടിംഗ് ഡ്രില്ലുകളും ഭക്തരെ മാനസികമായി വിലയിരുത്തുന്നതും യഥാർത്ഥ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുത്തുന്നതും എല്ലാം ഉൾപ്പെടുന്നു.

ഒരു ടെക്സസ് വ്യവസായത്തിലെ ട്രെയിനർ ചർച്ച് ഹാളിലൂടെ നടന്ന് കൃത്രിമ ആൾ രൂപങ്ങൾക്ക് മേൽ വെടിവയ്ക്കുന്നു. ആരാധനയിൽ പങ്കെടുത്തുകൊണ്ടിരിക്കുമ്പോൾ അക്രമി കടന്നു വന്ന് വെടിവച്ചാൽ എങ്ങനെ ഇരിക്കും എന്നതിന്റെ ഒരു ലൈവ് ഡെമോ ആണിത്.ഇതൊരു തിരിച്ചറിവ് സൃഷ്ടിക്കലാണ്. നമുക്ക് ഒരു മിഥ്യാധാരണയുണ്ട്. മുകളിൽ ഒരു കുരിശും വാതിൽക്കൽ പേരും എഴുതി വച്ചിട്ടുള്ളതിനാൽ നമുക്ക് എല്ലാതരം ആക്രമണങ്ങളിൽ നിന്നും പ്രതിരോധം ഉണ്ടെന്ന് നാഷണൽ ഫെയ്ത്ത് ബെയ്സ്ഡ് സെക്യൂരിറ്റി നെറ്റ് വർക്കിന്റെ പ്രസിഡന്റ് കാൾ ചിൻ പറഞ്ഞു. എന്നാൽ ഇപ്പോഴും തോക്കും തോക്കുധാരികളെയും സ്വാഗതം ചെയ്യണോ എന്ന കാര്യത്തിൽ പലർക്കും രണ്ടഭിപ്രായമുണ്ട്.  രാജ്യത്ത് ഒട്ടാകെയുള്ള 1,000 ത്തോളം പാസ്റ്റർമാരിൽ പകുതി മാത്രമേ തോക്കുധാരികളായ അംഗങ്ങളെ സ്വാഗതം ചെയ്യുന്നുള്ള എന്ന് ജനുവരിയിൽ ലൈഫ് വേ റിസർച്ച് നടത്തിയ സർവേയിൽ കണ്ടെത്തി.  

6% പാസ്റ്റർമാരാണ് സർവീസുകൾ നടക്കുന്ന സമയത്ത് പൊലീസിനെയോ സായുധ സുരക്ഷാ ദളത്തെയോ വാടകയ്ക്ക് നിയോഗിക്കുമെന്ന് പറഞ്ഞത്. ചെറിയ പള്ളികൾക്ക് സാമ്പത്തികമായി ഇത് താങ്ങാനാവില്ല എന്നതും ഒരു കാരണമാണ്.ചില സഭാംഗങ്ങൾ പൂർണമായ പരിശീലനം ഇല്ലാതെ മറ്റുള്ളവരെ തോക്കുകളുമായി ആരാധനാലയങ്ങളിൽ എത്തുന്നത് അനുവദിക്കാനാവില്ല എന്ന് പറഞ്ഞു. ഒരു ചൂടേറിയ വാക്കേറ്റം ഉണ്ടായാൽ തോക്കെടുത്ത് അന്യോന്യം വെടി വെയ്ക്കുകയില്ല എന്ന് പറയാനാവില്ല. തോക്ക് ധാരികളായ കാവൽക്കാരെ പള്ളികവാടങ്ങളിൽ നിർത്തുന്നത് സന്ദർശകരുടെ ഉള്ളിൽ ഭീതി സൃഷ്ടിക്കും എന്നും ഇവർ പറഞ്ഞു.

തോക്ക് ഒരു കപട ദൈവമാണ്. സുരക്ഷയുടെ മിഥ്യാബോധമാണ് അത് നൽകുന്നത്. യഥാർത്ഥത്തിൽ സുരക്ഷ ലഭിക്കുക നമ്മുടെ അയൽക്കാരെ സ്നേഹിക്കുകയും ബുദ്ധി മുട്ടുന്നവരെ സഹായിക്കുകയും ചെയ്യുമ്പോഴാണ്. ഈ അടിസ്ഥാന പ്രശ്നങ്ങളാണ് യഥാർത്ഥത്തിൽ അക്രമത്തിലേയ്ക്ക് നയിക്കുന്നത്. ഡാലസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രസ്ബിറ്റേറിയൻ പീസ് ഫെലോഷിപ്പിന്റെ ഗൺ വയലൻസ് പ്രിവെൻഷൻ മിനിസ്ട്രി കോ–ഓഡിനേറ്റർ റവ. ഡീയന ഹോളാസ് പറഞ്ഞു.ഹഴ്സിറ്റിയലെ നോർത്ത് പോയിന്റെ ബാപ്ടിസ്റ്റ് ചർച്ചിലെ സേഫ്ടി സെമിനാറിൽ നൂറു കണക്കിനാളുകൾ പങ്കെടുത്തു. സെമിനാറിൽ മിൽസ് ഡെമോൺസ്ട്രേഷനും പരിശീലനവും നൽകി. മടക്കി വയ്ക്കാവുന്ന മേശപ്പുറത്ത് രൂപാന്ത്രപ്പെടുത്തിയ ഗ്ലോക്ക് വെടിക്കോപ്പുകൾ വയ്ക്കാനാവില്ല എന്നു മിൽസ് വെളിപ്പെടുത്തി. ജിജ്ഞാസാലുക്കൾ തോക്കുകൾ കൈകളിലെടുത്ത് പരിശോധിച്ചു. ചിലർ വെസ്റ്റുകൾ ധരിച്ച മാന്വിക്വിന്നുകൾ നേരെ തങ്ങളുടെ ഉന്നം പരിശോധിച്ചു.

ഈ തോക്കിന്റെ വില 1,900 ഡോളറാണ്. പൊലീസ് ഡിപ്പാർട്ട്മെന്റുകളും പള്ളികളും തുല്യമായി ഇവ വാങ്ങിയിട്ടുണ്ടെന്ന് മിൽസ് വെളിപ്പെടുത്തി. പരിശീലനത്തിന് പകുതി ദിവസത്തേയ്ക്ക് 55ഡോളറും 60 മണിക്കൂർ പരിപാടിക്ക് 800 ഡോളറും ഇയാൾ വാങ്ങുന്നു. ഫോർട്ട്‌വർത്തിൽ പ്രവർത്തിക്കുന്ന വെർച്വുൽ ടാക്ടിക്കൽ ട്രെയിനിംഗ് റിസോഴ്സിന്റെ ഉടമയാണ് മിൽസ്. ആരാധനാലയം നിരോധിക്കുന്നില്ലെങ്കിൽ ടെക്സസ് സംസ്ഥാനം  നൽ ലൈസൻസ് കൈവശം ഉണ്ടെങ്കിൽ തോക്ക് ധരിച്ച് ആരാധനാലയത്തിൽ പ്രവേശിക്കാം എന്ന് മിൽസ് പറയുന്നു.

സുരക്ഷ എല്ലാ ആരാധനാലയങ്ങൾക്കും ലഭിക്കുവാൻ 2017 ൽ ടെക്സസ് ലെജിസ്‍ലേച്ചർ പള്ളികൾക്ക് സ്വന്തമായി സുരക്ഷാ ടീം ഉണ്ടാക്കുവാൻ സംസ്ഥാന പരിശീലന നിബന്ധനകളിലും ഫീസിലും ഇളവുകൾ പ്രഖ്യാപിച്ചു. 2006 ൽ ഗേറ്റ് കീപ്പേഴ്സ് സെക്യൂരിറ്റി ആരംഭിച്ച ചക്ക് ചാഡ് വിക്ക്  ഇതിനകം ടെക്സസിൽ 100 ഓളം ആരാധനാലയങ്ങളിൽ 500 വോളണ്ടിയർ മാർക്ക് പരിശീലനം നൽകിയതായി പറഞ്ഞു.ചർച്ച് സുരക്ഷാ ടീമുകളിൽ പ്രവർത്തിക്കുവാൻ തിരഞ്ഞെടുക്കപ്പെടുന്നവർ മുൻ നിയമപാലകർ, മിലിട്ടറി അംഗങ്ങൾ, നേഴ്സുമാർ,  സ്കൂൾ ടീച്ചർമാർ എന്നിവരാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN US
SHOW MORE
FROM ONMANORAMA