ADVERTISEMENT

സൗത്ത് കാരലൈനാ ∙  സൗത്ത് കാരലൈനായിലെ വീടിനു മുൻപിൽ നിന്നും ഫെബ്രുവരി 10 തിങ്കളാഴ്ച കാണാതായ ഫെയ് മേരി എന്ന ആറുവയസുകാരിയുടെ മൃതദേഹം കണ്ടെത്തിയതായി സയക്ക് പബ്ലിക്ക് സേഫ്റ്റി ഡയറക്ടർ ബയ്റൺ അറിയിച്ചു.

 

faye-swetlik-cars-gif

മൃതദേഹം എവിടെയാണു കണ്ടെത്തിയതെന്ന് വെളിപ്പെടുത്താൻ ഡയറക്ടർ വിസമ്മതിച്ചു. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ അതേ സമയത്തു തന്നെ ഇതിനു സമീപം ചർച്ച് ഹിൽ ഹൈറ്റ്സിൽ നിന്നു  മറ്റൊരു പുരുഷന്റെ മൃതദേഹവും തിരിച്ചറിയാനാകാത്ത വിധം കണ്ടെത്തിയതായി ബയ്റൺ അറിയിച്ചു. ഫെയുടെ മരണവുമായി ഇതിനു ബന്ധമുണ്ടോ എന്നു ഡയറക്ടർ വെളിപ്പെടുത്തിയിട്ടില്ല.

 

തിങ്കളാഴ്ച വൈകിട്ട് സ്കൂളിൽ നിന്നും വീട്ടിലെത്തിയ കുട്ടിയെ വീടിനു മുൻപൽ കളിച്ചു കൊണ്ടിരിക്കുന്നതാണ് അവസാനമായി കണ്ടത്. പിന്നീട്  അപ്രത്യക്ഷയാകുകയായിരുന്നു. ഫെയെ അവസാനമായി കാണുമ്പോൾ ചർച്ച് ഹിൽ  ഹൈറ്റ്സിൽ രണ്ട് അപരിചിത വാഹനങ്ങൾ കണ്ടെത്തിയതായി പറയപ്പെടുന്നു. എഫ്ബിഐ ഉൾപ്പെടെ നിരവധി പോലീസ് ഉദ്യോഗസ്ഥർ തിങ്കളാഴ്ച മുതൽ തന്നെ കുട്ടിയെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ആരംഭിച്ചിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്നതിനു തെളിവുകൾ ഇല്ലെങ്കിലും ആ സാധ്യതയും പൊലീസ് അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com