ADVERTISEMENT

സൗത്ത് ഫ്ളോറിഡ ∙  38-ാമത് പിസിഎന്‍എകെ. സമ്മേളനത്തിന്‍റെ പ്രമോഷണല്‍ മീറ്റിങ്ങും ആരാധനാ സന്ധ്യയും 2020 ഫെബ്രുവരി 22 ശനിയാഴ്ച വൈകിട്ട് 7 നു ഐപിസി  സൗത്ത് ഫ്ളോറിഡ, 6180 നോര്‍ത്ത് വെസ്റ്റ് 11 സ്ട്രീറ്റ്, സണ്‍റൈസ്, ഫ്ളോറിഡ 33313 ചര്‍ച്ചില്‍ വച്ച് നടക്കും. 2020 ജൂലൈ 2-5 വരെ പെന്‍സില്‍വേനിയയിലെ ലങ്കാസ്റ്റര്‍കൗണ്ടിയിലാണ് 38-ാമത് പിസിഎന്‍എ.കെ നടക്കുന്നത്. സൗത്ത് ഫ്ളോറിഡയിലെ പെന്തക്കോസ്തല്‍ സഭകളിലെ ക്വയര്‍ ആരാധനാ സന്ധ്യയില്‍ ഗാനശുശ്രൂഷ നിര്‍വ്വഹിക്കും.

പിസിഎന്‍എ.കെ 2020 ദേശീയ ഭാരവാഹികളായ പാസ്റ്റര്‍ റോബി മാത്യു (കണ്‍വീനര്‍), ബ്രദര്‍ സാമുവേല്‍ യോഹന്നാന്‍ (സെക്രട്ടറി), ബ്രദര്‍ വില്‍സന്‍ തരകന്‍ (ട്രഷറര്‍), ബ്രദര്‍ ഫിന്നി ഫിലിപ്പ് (യൂത്ത് കോര്‍ഡിനേറ്റര്‍), സിസ്റ്റര്‍ സോഫി വര്‍ഗീസ് (ലേഡീസ് കോര്‍ഡിനേറ്റര്‍) എന്നിവരോടൊപ്പം പ്രാദേശിക പ്രതിനിധികളായ ബ്രദര്‍ ജേക്കബ് തോമസ് (സൗത്ത് ഫ്ളോറിഡ പ്രതിനിധി), ലൗലി ജോജി (ലേഡീസ് പ്രതിനിധി),  എന്നിവരും പ്രമോഷണല്‍ മീറ്റിങ്ങിനും നേതൃത്വം നല്‍കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com