ADVERTISEMENT

ന്യുയോർക്ക് ∙ 2020 ൽ ടോക്കിയോയിൽ നടക്കുന്ന ഒളിംപിക്സ് ടേബിൾ ടെന്നിസ് മത്സരത്തിൽ പങ്കെടുക്കുന്ന യുഎസ് ടീമിൽ ഇന്ത്യൻ അമേരിക്കൻ ടേബിൾ ടെന്നിസ് താരം കനക ജാ ( KANAK JHA) ഇടം കണ്ടെത്തി. 2019 ജൂലൈയിൽ നടന്ന നാലാമത് നാഷനൽ റൈറ്റിൽ യുഎസ് ടേബിൾ ടെന്നിസ് ചാംമ്പ്യൻ ഷിപ്പ് വിജയി കൂടിയാണ് കനക ജാ.

Kanak

ലോക ടേബിൾ ടെന്നിസ് റാങ്കിങ്ങിൽ 25–ാം സ്ഥാനമാണ് കനകയ്ക്കുള്ളത്. 2016 ൽ നടന്ന സിങ്കിൾ, ഡബിൾ ഒളിംപിക്സ് മത്സരങ്ങളിൽ കനക മത്സരിച്ചിരുന്നു. 2014 ലെ വേൾഡ് കപ്പ് ടേബിൾ ടെന്നിസ് മത്സരത്തിൽ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന റിക്കാർഡ് കനക സ്ഥാപിച്ചിരുന്നു. 2000 ജൂൺ 19 നായിരുന്നു കനകയുടെ ജനനം.

Kanak1

കലിഫോർണിയ സംസ്ഥാനത്തെ ടേബിൾ ടെന്നിസ് കളിക്കാരൻ ലോകോത്തര നിലവാരത്തിലേക്ക് എത്തിയതിനു പുറകിൽ വലിയ കഠിനാധ്വനം ഉണ്ടായിരുന്നു. യുഎസ് ഒളിംപിക്സ് ടേബിൾ ടെന്നിസ് ടീമിൽ മൂന്നു പുരുഷന്മാരും മൂന്നു വനിതകളുമാണുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com