ADVERTISEMENT

ഡാലസ് ∙ അമേരിക്കൻ മലയാളികൾക്ക് വിൽപത്രം തയാറാക്കുന്നതിനെ കുറിച്ചും  വിവിധ ട്രസ്റ്റ് രൂപീകരണങ്ങളെ കുറിച്ചും  ബോധവൽക്കരണം നടത്തുന്നതിന് ഡാലസ് കേരള അസോസിയേഷൻ സെമിനാർ സംഘടിപ്പിക്കുന്നു.ഫെബ്രുവരി 22 ശനിയാഴ്ച ഉച്ചതിരിഞ്ഞ് 3.30ന് ഗാർലന്റ് ബ്രോഡ്‌വേയിലുള്ള കേരള അസോസിയേഷൻ കോൺഫറൻസ് ഹാളിലാണ് സെമിനാർ.

കഴിഞ്ഞ 20 വർഷമായി ടെക്സസ്, ഇല്ലിനോയ് സംസ്ഥാനങ്ങളിൽ എസ്റ്റേറ്റ് പ്ലാനിങ്ങിനെക്കുറിച്ചു വിവിധ സെമിനാറുകൾ സംഘടിപ്പിക്കുന്ന അറ്റോർണി അറ്റ് ലൊ ജോൺ എസ്. കൊസൻസയാണ് സെമിനാറിന് നേതൃത്വം നൽകുന്നത്. പങ്കെടുക്കാൻ താൽപര്യമുള്ളവർ കൃത്യസമയത്ത് അസോസിയേഷൻ കോൺഫറൻസ് ഹാളിൽ എത്തിച്ചേരണം. പ്രവേശനം സൗജന്യം.

കൂടുതൽ വിവരങ്ങൾക്ക് :

പ്രദീപ് നാഗനൂലിൽ : 973 580 8784

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com