ADVERTISEMENT

ന്യൂയോർക് ∙ കേരള ക്രിക്കറ്റ് ലീഗ് യുഎസ്എയുടെ അഞ്ചാമത് വാർഷികാഘോഷ ചടങ്ങുകളും ഫാമിലി നൈറ്റും വിജയകരമായി ന്യൂയോർക്കിൽ സംഘടിപ്പിച്ചു. വർണശബളമായ ആഘോഷപരിപാടികളിൽ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും മലയാളി സംഘടനകളിലെ നേതാക്കളും സംബന്ധിച്ചു. ന്യൂയോർക്ക് സെനറ്റർ കെവിൻ തോമസിന്റെ പ്രതിനിധി മാർക്ക്, കോമൺവെൽത്ത് ക്രിക്കറ്റ് ലീഗ് പ്രസിഡന്റ് ലെസ്ലി ലോ, യുഎസ്എ ക്ലബ് ക്രിക്കറ്റ് ഡയറക്ടർ അജിത് ഭാസ്കർ തുടങ്ങിയവർ ചടങ്ങിൽ മുഖ്യാതിഥികൾ ആയിരുന്നു.

കേരള ക്രിക്കറ്റ് ലീഗ് യുഎസ്എയുടെ അഞ്ചാം വാർഷികാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു സംസാരിച്ച മാർക്ക്, സെനറ്റർ ഓഫീസിന്റെ പേരിൽ മെമെന്റോ കേരള ക്രിക്കറ്റ് ലീഗിന് സമ്മാനിച്ചു. തുടർന്ന് യുഎസ്എ ക്ലബ് ക്രിക്കറ്റ് ഡയറക്ടർ അജിത് ഭാസ്കറും സിസിഎൽ പ്രസിഡന്റ് ലെസ്ലി ലോയും സംയുക്തമായി   കെസിഎൽ യുഎസ്എയുടെ അഞ്ചാം വർഷത്തെ സുവനീയർ ‘22 യാർഡ്സ്’ പ്രസിദ്ധീകരിച്ചു.

kerala-cricket-league-usa1

ലീഗിന്റെ ഗ്രാന്‍ഡ് സ്‌പോണ്‍സര്‍ സ്പെക്ട്രം, ഓട്ടോ ഭാരവാഹികളായ ബിനു ബേബി, പ്രിൻസ് ബേബി എന്നിവരും പ്ലാറ്റിനം സ്‌പോണ്‍സഴ്‌സ് ഗ്ലോബല്‍ ഐടി ചെയര്‍മാന്‍ സജിത്ത് നായര്‍, സണ്‍ റണ്‍ എന്നിവരുടെ പ്രതിനിധികളും മറ്റു സ്പോൺസർമാരായ ഗ്രാൻഡ് റസ്റ്ററന്റ്, ഇവെന്റ്ഗ്രാം സിഇഒ ജോജോ കൊട്ടാരക്കര, ജിബി എം തോമസ് ക്വിക് മോർട്ടഗേജ്, ടോം ജോസഫ് ഇമേജിന് ഡിജിറ്റൽ, ലുസൈഡ്‌സെവെൻ പ്രൊഡക്ഷൻസ് ബേസിൽ കുര്യാക്കോസ് തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

തുടർന്നു നടന്ന സമ്മാനദാന ചടങ്ങിൽ കഴിഞ്ഞ സീസണിൽ ഉജ്വല പ്രകടനത്തിലൂടെ ശ്രദ്ധയാകർഷിച്ച ലീഗ് പ്ലയേഴ്‌സിനു അവാർഡുകൾ നൽകുകയും വിജയികളായ ടീമിന് ട്രോഫി സമ്മാനിക്കുകയും ചെയ്തു. ആഘോഷ പരിപാടികളോടനുബന്ധിച്ചു നടന്ന ലീഗ് മെമ്പേഴ്സിന്റെ വൈവിധ്യമാർന്ന കലാവിരുന്നുകളും ന്യൂയോർക് എൻആർഐ ബാൻഡിന്റെ സംഗീത പരിപാടിയും മയൂര ഡാൻസ് സ്കൂളിന്റെ നൃത്തവും ആഘോഷ പരിപാടികളുടെ മാറ്റു കൂട്ടി.

വരും വർഷങ്ങളില്‍ ക്രിക്കറ്റിനൊപ്പം തങ്ങളുടെ ചാരിറ്റി വിങ് ആയ കെസിഎൽ ഹെല്പിങ് ഹാൻഡ്‌സിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നതിനും അതോടൊപ്പം ട്രൈ സ്റ്റേറ്റിലെ കൂടുതൽ ടീമുകളെ പങ്കെടുപ്പിച്ചു കേരള ക്രിക്കറ്റ് ലീഗ് മത്സരങ്ങൾ വിപുലീകരിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായും ഭാരവാഹികൾ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com