ADVERTISEMENT

ഷിക്കാഗോ ∙ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ ഫെബ്രുവരി 3, 4, 5 തിയതികളില്‍ നടന്ന മൂന്ന് നോമ്പാചരണവും പുറത്ത് നമസ്കാരവും ഭക്തിനിര്‍ഭരമായി. എല്ലാ ദിവസവും വൈകിട്ട് ഏഴിന് വി.കുര്‍ബ്ബാനയും പ്രത്യേക പ്രാർഥനയും നടന്നു. അവസാന ദിവസമായ ബുധനാഴ്ച്ച വൈകിട്ട് ഏഴിന് വി.കുര്‍ബ്ബാനയും തുടര്‍ന്ന് കടുത്തുരുത്തി സെന്റ് മേരീസ് ക്‌നാനായ ദൈവാലായത്തിലെ കല്‍കുരിശിങ്കല്‍ നടത്തപ്പെടുന്ന പ്രത്യേക പ്രാർഥനയായ പുറത്ത് നമസ്കാരവും നടന്നു.

ഫാ. ബോബന്‍ വട്ടംപുറത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടത്തിയ പുറത്ത് നമസ്കാരത്തില്‍ ഫാ. തോമസ് മുളവനാല്‍, ഫാ. ജോനസ് ചെറുനിലത്ത് എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. ദൈവാലയത്തില്‍ പ്രത്യേകം തയാറാക്കിയ കുരിശ്ലടിയില്‍ നേര്‍ച്ച എണ്ണ ഒഴിക്കുന്നതിനും തിരി കത്തിക്കുന്നതിനുമുള്ള അവസരമുണ്ടായിരുന്നു. നൂറു കണക്കിന് വിശ്വാസികള്‍ ത്രിദിനത്തില്‍ നടന്ന തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com