ADVERTISEMENT

ഫ്ലോറിഡ∙ ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് ഫ്ലോറിഡ ചാപ്റ്ററിന് (2020-2022 )പുതിയ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു .ഫ്ലോറിഡയിലെ സാമൂഹ്യ സാംസ്കാരികരംഗത്ത് തിളങ്ങി  നിൽക്കുന്നതും നിരവധി സംഘടനകിലൂടെയും മാധ്യമ രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ബിനു ചിലമ്പത്ത് പ്രസിഡന്റായി ഇരുപത്തിയൊന്നംഗ കമ്മിറ്റിയാണ് അധികാരമേറ്റത്. 

ഫ്ലോറിഡയിൽ നടന്ന ചടങ്ങിൽ കോൺഗ്രസ്സ് നേതാവും എംഎൽഎയുമായ വി.ടി.ബൽറാം പുതിയതായി സ്ഥാനമേറ്റ ഭാരവാഹികൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ഇന്ത്യയിലെ ജനങ്ങളെ മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കുകയും സ്വന്തം ഐഡിന്റിറ്റിറ്റി മതാടിസ്ഥാനത്തിൽ സ്വയം തെളിയിക്കേണ്ട ഗതികേടിലെത്തി നിൽക്കുന്ന അവസ്ഥയിലാണ് ഭാരതീയർ.ഇന്ത്യയെ സ്നേഹിക്കുകയും ഭാരതത്തിന്റെ  അഖണ്ഡതയിൽ  വിശ്വസിക്കുകയും ചെയ്യുന്ന ഓരോ ഭാരതീയനും ഉണർന്നു പ്രവർത്തിക്കേണ്ട സമയമാണിത് .രണ്ടു തരം പൗരനന്മാരെ സൃഷ്ടിക്കുന്ന നരേന്ദ്രമോദിയുടെ പൗരത്വ നിയമത്തിനെതിരെ ഓരോ കോൺഗ്രസുകാരനും ലോകത്തെവിടെയായാലും ഒന്നിച്ച് അണിനിരക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഫ്ലോറിഡയിലെ വിവിധ സംഘടനകളുടെ ഭാരവാഹികൾ ചടങ്ങിൽ പങ്കെടുത്ത് ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് ഫ്‌ളോറിഡ ചാപ്റ്ററിന് ആശംസകൾ അറിയിക്കുകയും ചെയ്തു .പുതിയ കമ്മിറ്റിയെ പ്രതിനിധീകരിച്ച് ചാപ്റ്റർ പ്രസിഡന്റ് ബിനു ചിലമ്പത്ത് സംസാരിക്കുകയും സംഘടനയുടെ പ്രവർത്തനങ്ങൾക്ക് ഫ്ലോറിഡയിലെ സാമൂഹ്യ സാംസ്കാരിക മാധ്യമ സമൂഹത്തിന്റെ പിന്തുണയും സഹായ സഹകരണങ്ങളും ഉണ്ടാകണമെന്നും അഭ്യർഥിച്ചു.

പുതിയ ഭാരവാഹികൾ 

പ്രസിഡന്റ് : ബിനു ചിലമ്പത്ത് 

വൈസ് പ്രസിഡന്റ് : സജി  ജോൺ 

സെക്രട്ടറി  : എബി  ആനന്ദ് 

ജോ : സെക്രട്ടറി :  മാത്തുക്കുട്ടി  തുമ്പമൺ  

ജോ :ട്രഷറാർ  ;  ഷീല  ജോസ് 

ട്രഷറാർ: ബിനു പാപ്പച്ചൻ 

ആർവിപി : സേവി  മാത്യു

ഡോ:മാമൻ.സി .ജേക്കബ് (നാഷണൽ കമ്മിറ്റി  വൈസ് പ്രസിഡന്റ്)

ചെയർമാൻ:അസ്സീസ്സി നടയിൽ 

ജോർജ്  കൊരുത് ,ഡോ.സാജൻ കുര്യൻ  (നാഷണൽ കമ്മിറ്റി അംഗങ്ങൾ)

ചാപ്റ്റർ കമ്മിറ്റി  അംഗങ്ങൾ 

1. ജോയ്  കുറ്റിയാനി 

2. സജി സഖറിയാസ് 

3. ജോർജി  വർഗീസ് 

4. ബാബു   കല്ലിടുക്കിൽ 

5. ജോർജ്  മാലിയിൽ  

6. ബേബി  വർക്കി  സിപിഎ

7. ജെയിൻ  വാത്യേലി 

8. ഷിബു  ജോസഫ് 

9. ഡോ: സുനിൽ  കുമാർ 

10. ലൂക്കോസ് പൈനുങ്കൽ 

11. മനോജ്  ജോർജ് 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com