ADVERTISEMENT

ന്യൂയോര്‍ക്ക് ∙ മലയാളി സമൂഹത്തിലെ സാമൂഹിക- സാംസ്കാരിക രംഗങ്ങളില്‍ ശ്രദ്ധേയമായ നേതൃസ്ഥാനങ്ങള്‍ വഹിക്കുന്ന സുധാ കര്‍ത്താ ഫൊക്കാന എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി, ലീല മാരേട്ട് പാനലില്‍ മത്സരിക്കുന്നു. ഔദ്യോഗിക ജീവിതത്തിലും സംഘടനാതലത്തിലും ധാര്‍മ്മിക ബോധത്തോടെയും സാമൂഹ്യ പ്രതിബദ്ധതയോടെയും പ്രവര്‍ത്തിച്ച് തന്റെ കഴിവ് തെളിയിച്ചിട്ടുള്ള ആളാണ് അദ്ദേഹം. 

2008-ല്‍ ഫൊക്കാനയുടെ ജനറല്‍ സെക്രട്ടറിയായി ഫിലാഡല്‍ഫിയ കണ്‍വന്‍ഷന്റെ ചുക്കാന്‍ പിടിച്ചു. തുടര്‍ന്ന് എട്ടു വര്‍ഷത്തോളം ഫൊക്കാനയുടെ ട്രസ്റ്റി ബോര്‍ഡില്‍ അംഗമായും, നിരവധി വര്‍ഷങ്ങളില്‍ കണ്‍വന്‍ഷന്റെ പല ചുമതലകളും അദ്ദേഹം വഹിച്ചിട്ടുണ്ട്. 2012-ല്‍ ഹിന്ദു കണ്‍വന്‍ഷന്റെ ജനറല്‍ സെക്രട്ടറിയായും പിന്നീട് ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനായും, സേവനം അനുഷ്ഠിച്ചു. 2014-ല്‍ നടന്ന എന്‍എസ്എസ് ഓഫ് നോര്‍ത്ത് അമേരിക്ക കണ്‍വന്‍ഷന്റെ ജനറല്‍ സെക്രട്ടറിയായും, ഉപദേശക സമിതി അംഗമായും പ്രവര്‍ത്തിച്ചു. 

ഫിലഡല്‍ഫിയയിലെ പമ്പ, ട്രൈസ്റ്റേറ്റ് കേരള ഫോറം എന്നീ മലയാളി സംഘടനകളുടെ സ്ഥാപക നേതാക്കളില്‍ ഒരാളാണ് സുധാ കര്‍ത്താ. ഗ്രേറ്റര്‍ ഫിലഡല്‍ഫിയയില്‍ വിവിധ ഇന്ത്യന്‍ ഭാഷാ സംസ്ഥാന സംഘനടകളുടെ കൂട്ടായ്മയായ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ ഓര്‍ഗനൈസേഷന്റെ കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി പ്രസിഡന്റ് ഉള്‍പ്പടെ പല സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ഫൊക്കനയെ കൂടുതല്‍ ജനകീയമാക്കി അതിരുകള്‍ക്കും വിഭാഗീയതകള്‍ക്കും എതിരെ ശക്തമായി ശബ്ദമുയര്‍ത്തുന്ന വ്യക്തിയാണ് സുധാ കര്‍ത്താ. പുതിയ ആശങ്ങളും കൂടുതല്‍ കര്‍മ്മപരിപാടികള്‍ നടപ്പാക്കാനും ലീല മാരേട്ട് ടീമിന് എല്ലാ പിന്തുണയും കൊടുക്കുകയാണ് തന്റെ ലക്ഷ്യമെന്നു സുധാ കര്‍ത്താ അഭിപ്രായപ്പെട്ടു. ഫൊക്കാനയുടെ ഐക്യത്തിനും സംഘടനയെ ശക്തിപ്പെടുത്തുന്നതിനും തന്നാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നു അദ്ദേഹം അറിയിച്ചു. 

സുധാ കര്‍ത്തായുടെ സ്ഥാനാർഥിത്വം സംഘടനയ്ക്ക് വളരെ ഗുണം ചെയ്യുമെന്നു പ്രസിഡന്റ് സ്ഥാനാര്‍ഥി ലീല മാരേട്ട് (ന്യൂയോര്‍ക്ക്), അലക്‌സ് തോമസ് ന്യൂയോര്‍ക്ക് (സെക്രട്ടറി), ഡോ. സുജാ ജോസ് ന്യൂജേഴ്‌സി (വൈസ് പ്രസിഡന്റ്), പ്രസാദ് ജോണ്‍ ഫ്‌ളോറിഡ (അഡീഷണല്‍ അസോസിയേറ്റ് സെക്രട്ടറി), ബോര്‍ഡ് ഓഫ് ട്രസ്റ്റി മെമ്പര്‍ ഏബ്രഹാം ഈപ്പന്‍ (ഹൂസ്റ്റണ്‍), ബോര്‍ഡ് ഓഫ് ട്രസ്റ്റി സണ്ണി ജോസഫ് (കാനഡ), റീജണല്‍ പ്രസിഡന്റ് റജി കുര്യന്‍ (ഹൂസ്റ്റണ്‍), അലക്‌സാണ്ടര്‍ കൊച്ചുപുരയ്ക്കല്‍ (ചിക്കാഗോ), ജേക്കബ് കല്ലുപുരയ്ക്കല്‍ (ബോസ്റ്റണ്‍), ഷാജു സാം (ന്യൂയോര്‍ക്ക്), ജോജി കടവില്‍ (ഫിലാഡല്‍ഫിയ), കമ്മിറ്റി മെമ്പര്‍മാരായ അപ്പുക്കുട്ടന്‍ പിള്ള (ന്യൂയോര്‍ക്ക്), തിരുവല്ല ബേബി (ന്യൂയോര്‍ക്ക്), യൂത്ത് മെമ്പര്‍ ഗണേഷ് ഭട്ട് (വാഷിങ്ടൻ) എന്നിവര്‍ അഭിപ്രായപ്പെട്ടു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com