ADVERTISEMENT

ന്യൂജഴ്‌സി ∙ സാധക സ്കൂൾ ഓഫ് മ്യൂസിക്കിന്റെ ഭാഗമായ സാധക മ്യൂസിക് ബാൻഡ് സംഘടിപ്പിക്കുന്ന  സംഗീത സായാഹ്‌ന പരിപാടി  "സിങ് ഹല്ലേലുയ്യ 2020"  പ്രോഗ്രാമിന്റെ  ഔദ്യോഗിക ടിക്കറ്റ് കിക്കോഫ് പരിപാടി ആർഡിസ്ലെയിലെ സൈന്റ്റ് ബർണബാസ്‌ ദേവാലയത്തിൽ നടന്നു. ടിക്കറ്റ് കിക്കോഫ് ചടങ്ങിൽ ന്യൂയോർക്, ന്യൂജഴ്‌സി മേഖലയിലെ കലാ, സാമൂഹിക, സാംസ്‌കാരിക മേഖലകളിലെ പ്രമുഖർ ഉൾപ്പെടെ അനേകം പേർ പങ്കെടുത്തു

ന്യൂയോർക്ക് ഗുരുകുലം സ്കൂൾ സാരഥി ജെ. മാത്യൂസ്, സെന്റ് ബർണബാസ്‌ ദേവാലയ വികാരി റവ ഫാ വർഗീസ് ഈശോ മാത്യുവിന് ആദ്യ ടിക്കറ്റ് നൽകി  ഉദ്ഘാടനം ചെയ്‌തു പ്രോഗ്രാമിൽ ജെ. മാത്യൂസ്, റവ ഫാ. വർഗീസ് ഈശോ മാത്യു , ഷിബു വർഗീസ്, ജോർജി സാമുവൽ , സതീഷ്, പ്രസാദ് മാത്യു, എഡിസൺ മാത്യു , രാജൻ മടയിൽ, ബിനോ ജോഷ്വ , ബ്ലെസി, ജീന സാധക മ്യൂസിക് അക്കാദമിയിൽ സംഗീതം അഭ്യസിക്കുന്ന കുട്ടികൾ എന്നിവർ പങ്കെടുത്തു. 

sing-haleluya-2

ലൈവ്  ഓർക്കസ്ട്രയുടെ അകമ്പടിയോടു കൂടി ഏപ്രിൽ നാലാം തീയതി  ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിക്കാണ് റോക്‌ലാൻഡ് കൗണ്ടിയിലുള്ള എബനേസർ ഫുൾ ഗോസ്പൽ അസംബ്ലി ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച്  'സിങ് ഹല്ലേലുയ്യ 2020' പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്നത്.

റവ ഫാദർ ഡേവിസ് ചിറമേൽ വിഭാവനം ചെയ്ത കാരുണ്യസ്പർശം എന്ന പദ്ധതിയുടെ ഭാഗമായി കിഡ്നി സംബന്ധമായ അസുഖ ബാധിതരെയും, ഡയാലിസിസ് രോഗികൾക്കും കൈത്താങ്ങാകുന്നതിനു  വേണ്ടിയാണു  സാധക മ്യൂസിക് ബാൻഡ് ഈ പ്രോഗ്രാം അവതരിപ്പിക്കുന്നത്

"സിങ് ഹല്ലേലുയ്യ 2020 " പ്രോഗ്രാമിന്റെ  വിജയത്തിലേക്കായി എല്ലാവരും മുന്നോട്ടു വരണമെന്ന് സാധക ഡയറക്ടർ  കെ. ഐ. അലക്സാണ്ടർ അറിയിച്ചു. വിവരങ്ങൾക്ക്: കെ ഐ അലക്സാണ്ടർ (267 632 1557).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com