ADVERTISEMENT

ഷിക്കാഗോ∙ ഷിക്കാഗോ മലയാളികളുടെ അഭിമാനമായ പ്രമുഖ സംഘടനാ പ്രവർത്തകനും ഫൊക്കാന നേതാവുമായ ടോമി അമ്പേനാട്ട് ഫൊക്കാനയുടെ 2020-2022 തെരെഞ്ഞെടുപ്പിൽ ജോർജി വര്ഗീസ് നയിക്കുന്ന ടീമിൽ ബോർഡ് ഓഫ് ട്രസ്റ് അംഗമായി മത്സരിക്കുന്നു. ഷിക്കാഗോ മലയാളികളുടെയും പ്രത്യേകിച്ച് ക്നാനായ സമുദായത്തിന്റെയും കരുത്തനായ നേതാവായ ടോമി ഫൊക്കാനയുടെയും സജീവ നേതൃത്വം വഹിച്ചിട്ടുള്ള നേതാവാണ്. ഗോൾഡൻ ജൂബിലി(50 വർഷം)യിലേക്കു കടക്കുന്ന അമേരിക്കയിലെതന്നെ ഏറ്റവും ആദ്യത്തെ മലയാളി സംഘടനയായ ഷിക്കാഗോ മലയാളി അസോസിയേഷ (സി.എം.എ)നു  സ്വന്തമായി ഓഫീസും കോൺഫറൻസ് ഹാളും നിർമ്മിച്ചത് 5 വര്ഷം മുൻപ് ടോമി സി. എം. എയുടെ പ്രസിഡണ്ട് ആയിരുന്നപ്പോഴാണ്. 

നിലവിൽ  കെസിസിഎൻഎയുടെ നാഷണൽ കൗൺസിൽ  അംഗമായി പ്രവർത്തിക്കുന്ന ടോമി 2020 ജൂലൈ 23 മുതൽ കാലിഫോർണിയയിൽ നടക്കുന്ന  കെ.സി.സി.എൻ.എ യുടെ നാഷണൽ  കോൺഫറെൻസിന്റെ ഫണ്ട് റൈസിംഗ് കമ്മിറ്റി ചെയർമാൻ ആണ്. ഫോക്കാന ഓഡിറ്റർ ആയിരുന്ന ടോമി ഫൊക്കാനയുടെ റീജിയണൽ വൈസ് പ്രസിഡണ്ടുമായിരുന്നു. ഷിക്കാഗോ മലയാളി അസോസിയേഷന്റെ പ്രസിഡണ്ട്, സെക്രട്ടറി എന്നീ പദവികൾ വഹിച്ച ടോമി ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസി(ഐഎൻഒസി)ന്റെ ഷിക്കാഗോ ചാപ്റ്റർ വൈസ് പ്രസിഡണ്ടുമായിരുന്നു. ഷിക്കാഗോ കെസിഎസിന്റെ ഫിനാസ് കമ്മിറ്റി അംഗം, ലെയ്സൺ ബോർഡ് ചെയർപേഴ്‌സൺ എന്നീ പദവികളും വഹിച്ചിട്ടുണ്ട്. 

ഷിക്കാഗോ ബ്രദേഴ്‌സ് ക്ലബ്ബിന്റെ സെക്രട്ടറിയാണ്. ഉഴവൂർ സെയിന്റ് സ്റ്റീഫൻ കോളജിൽ നിന്ന് ബിരുദവും  ബിഎഡും നേടിയ ടോമി കോളേജ് യൂണിയൻ സെക്രട്ടറിയുമായിരുന്നു. യൂത്ത് കോൺഗ്രസ് ഉഴവൂർ മണ്ഡലം പ്രസിഡന്റ്, പാലാ ബ്ലോക്ക് വൈസ് പ്രസിഡണ്ട് എന്നി പദവികളും വഹിച്ചിട്ടുണ്ട്. കോട്ടയം ഉഴവൂർ സ്വദേശിയായ മാത്യു (മത്തായി) അമ്പേനാത്തിന്റെയും അന്നമ്മയുടെയും ഏഴു മക്കളിൽ മൂന്നാമനായ ടോമി  കഴിഞ്ഞ 22  വർഷമായി ഷിക്കാഗോ എൽമ്‌സ്റ്റ് ഹോസ്പിറ്റലിൽ റേഡിയോളജി ടെക്‌നീഷനായി ജോലി ചെയ്തു വരുന്നു. റെസ്‌പിറ്ററി തെറപ്പിസ്റ്റായ സാനിയാണ് ഭാര്യ. മക്കൾ:ടോണിയ,ടാഷ,സിറിൽ.

ഷിക്കാഗോ മലയാളികളുടെ അഭിമാനമായ ടോമി അമ്പേനാട്ടിന്റെ സ്ഥാനാർത്ഥിത്വം തങ്ങളുടെ ടീമിനും ഷിക്കാഗോയിലെ മുഴുവൻ  മലയാളികൾക്കുമുള്ള അംഗീകാരമാണെന്ന്  ഫൊക്കാനാ പ്രസിഡന്റ്  സ്ഥാനാർഥി ജോർജി വര്ഗീസ്(ഫ്ലോറിഡ), സെക്രട്ടറി സ്ഥാനാർഥി സജിമോൻ ആന്റണി (ന്യൂ ജേഴ്‌സി ), ട്രഷറര്‍ സ്ഥാനാർഥി സണ്ണി മറ്റമന (ഫ്ലോറിഡ), എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് സ്ഥാനാർത്ഥി ജെയ്‌ബു കുളങ്ങര (ഷിക്കാഗോ),വൈസ് പ്രസിഡണ്ട് സ്ഥാനാർത്ഥി ഡോ മാത്യു വര്ഗീസ് (മിഷിഗൺ ) അസ്സോസിയേറ്റ് ട്രഷറർ വിപിൻ രാജ് (വാഷിംഗ്‌ടൺ ഡി,സി), അഡിഷണൽ അസ്സോസിയേറ്റ് ട്രഷറർ സജി എം. പോത്തൻ (ന്യൂയോർക്ക്), വിമൻസ് ഫോറം ചെയർപേഴ്‌സൺ ഡോ. കലാ ഷാഹി (വാഷിംഗ്‌ടൺ ഡി,സി), നാഷണൽ കമ്മിറ്റി അംഗങ്ങളായ  ജോജി തോമസ് വണ്ടമ്മാക്കില്‍ (കാനഡ), ഗീത ജോർജ് (കാലിഫോർണിയ), അപ്പുക്കുട്ടൻ പിള്ള (ന്യൂയോർക്ക്),ജോർജ് പണിക്കർ (ഷിക്കാഗോ), കിഷോർ പീറ്റർ (ഫ്ലോറിഡ-താമ്പ), ചാക്കോ കുര്യൻ (ഫ്ലോറിഡ -ഒർലാണ്ടോ),മനോജ് ഇടമന (നയാഗ്ര ഫോൾസ്-കാനഡ), റീജയനൽ വൈസ് പ്രസിഡന്റുരായ അലക്‌സാണ്ടർ കൊച്ചുപുരയ്ക്കൽ (ഷിക്കാഗോ), ജോർജി കടവിൽ (ഫിലഡൽഫിയ) ഡോ.രഞ്ജിത്ത് പിള്ള (ടെക്സാസ്), ഡോ. ബാബു സ്റ്റീഫൻ ( വാഷിങ്ടൻ ഡിസി) എന്നിവർ പറഞ്ഞു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com