ADVERTISEMENT

ഗാർലന്റ് (ഡാലസ്) ∙ കേരള അസോസിയേഷൻ ഓഫ് ഡാലസ് ഫെബ്രുവരി 22 ശനിയാഴ്ച അസോസിയേഷൻ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ബോധവൽക്കരണ സെമിനാർ വിജ്ഞാനപ്രദമായി. വിൽപത്രം തയാറാക്കൽ, ട്രസ്റ്റ് രൂപീകരിക്കൽ തുടങ്ങിയ വിഷയങ്ങളെകുറിച്ചു പരിചയ സമ്പന്നനായ അറ്റോർണി അറ്റ് ലൊ എസ് കൊസൻസ സമഗ്ര വിവരം നൽകി.

അസോസിയേഷൻ പ്രസിഡന്റ് ഡാനിയേൽ കുന്നേൽ അറ്റോർണിയെ സദസിന് പരിചയപ്പെടുത്തുകയും സ്വാഗതം ചെയ്യുകയും ചെയ്തു.സെമിനാറിൽ പങ്കെടുത്തവരുടെ സംശയങ്ങൾക്ക് അദ്ദേഹം സമുചിതമായി മറുപടി നൽകി.

kad-seminar-2

ചർച്ചയിൽ ഐ വർഗീസ്, റോയ് കൊടുവത്ത്, ചെറിയാൻ ചൂരനാട്, ജോസഫ് ജോർജ് വിലങ്ങോലിൽ, ടോമി നെല്ലുവേലിൽ, ജോയ് ആന്റണി, സെബാസ്റ്റ്യൻ പ്രാകുഴി, സൈമൺ, അനശ്വർ മാംമ്പിള്ളി, ഫ്രാൻസിസ് തടത്തിൽ തുടങ്ങിയവർ പങ്കെടുത്തു. അസോസിയേഷൻ ജനറൽ സെക്രട്ടറി പ്രദീപ് നാഗനൂലിൽ നന്ദി പറഞ്ഞു. പങ്കെടുത്ത എല്ലാവർക്കും ലഘുഭക്ഷണവും ഭാരവാഹികൾ ക്രമീകരിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com