ADVERTISEMENT

ന്യൂയോര്‍ക്ക് ∙ ഇന്ത്യാ കത്തോലിക് അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ നാല്‍പത്തിയൊന്നാം വാര്‍ഷികവും ഭാരവാഹികളുടെ സ്ഥാനാരോഹണവും സമുചിതമായി ആഘോഷിച്ചു. 

അമേരിക്കയിലെ ആദ്യകാല സംഘടനകളില്‍ ഒന്നാണ് കാത്തലിക് അസോസിയേഷന് ഓഫ് അമേരിക്ക. പ്രസിഡന്റ് ലിജോ ജോണ്‍ അധ്യക്ഷതവഹിച്ച യോഗത്തില്‍, മലങ്കര കാത്തോലിക്കാ കത്തീഡ്രല്‍ വികാരി ഫാ. നോബി അയ്യനേത്ത് ഭദ്രദീപംതെളിയിച്ച് ഉദ്ഘാടനംചെയ്തു. കാത്തലിക് അസോസിയേഷൻ ഓഫ്അമേരിക്കഅ മലയാളി സംഘടനകള്‍ക്ക് പ്രവര്‍ത്തനങ്ങള്‍ കൊണ്ട് വലിയ മാതൃക ആണെന്ന് അദ്ദേഹം പറഞ്ഞു 

ica-2

ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് സെനറ്റര്‍ കെവിന്‍ തോമസ് മുഖ്യതിഥിയായിരുന്നു. പ്രസിഡന്റ് ലിജോ ജോണ്‍, വൈസ് പ്രസിഡന്റ് ആന്റോ വര്‍ക്കി, സെക്രട്ടറി ജോസ് മലയില്‍, ജോയിന്റ് സെക്രട്ടറി റോയ് ആന്റണി, ട്രഷറര്‍ മേരി ഫിലിപ്പ്, കമ്മിറ്റി അംഗങ്ങളായി ഇട്ടൂപ് ദേവസ്യ, ജോര്‍ജ് ജോസഫ്, ജോസി സ്കറിയ, ഫിലിപ്പ് മത്തായി, ബോര്‍ഡ് ഓഫ ്ട്രസ്റ്റീ ചെയര്‍മാന്‍ ജോണ്‍ കെ. ജോര്‍ജ്, ട്രസ്റ്റീ മെമ്പര്‍ പോള്‍ പി ജോസ് എന്നിവര്‍ക്ക് ചെയര്‍മാന്‍ ഡോ. ജോസ് കന്നാട്ടില്‍ സത്യാവാജകം ചൊല്ലിക്കൊടുത്തു.

അധ്യക്ഷ പ്രസംഗത്തില്‍ പ്രസിഡന്റ് ലിജോ ജോണ്‍ അസോസിയേഷന്റെ മുഖമുദ്രയായ ജീവകാരുണ്യ പ്രവര്‍ത്തങ്ങളെ മുന്‍നിര്‍ത്തി പ്രവൃത്തിക്കുമെന്നും, 2020-ല്‍ അസോസിയേഷന്‍ നടത്തുവാന്‍ പോകുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെപറ്റി വിവരിക്കുകയും, അസോസിയേഷന്റെ പ്രവര്‍ത്തങ്ങള്‍ വളരെ ഉര്‍ജസ്വലമായി മുന്‍പോട്ടുകൊണ്ടുപോകുമെന്നും പറഞ്ഞു. ചടങ്ങില്‍ 2019 കാത്തോലിക് വോയിസ് (സുവനീര്‍) റോക്ക്‌ലാന്‍ഡ് കൗണ്ടി ലെജി‌സ്ലേറ്റര്‍ ആനിപോള്‍ ചീഫ് എഡിറ്റര്‍ ജോണ്‍ കെ ജോര്‍ജ് നിന്നും സ്വീകരിച്ചു പ്രകാശനം നടത്തി. 

ica-3

മുന്‍ പ്രസിഡന്റ് പോള്‍ പി ജോസ് തന്റെ മറുപടി പ്രസംഗം നടത്തി. ഗീതാഞ്ജലി മ്യൂസിക് ഗ്രൂപ്പ്, അനൂപ്, റിയ അലക്‌സാണ്ടര്‍, അലക്‌സ് മനയില്‍, ആഷ്‌ലി വിന്‍സെന്റ ്എന്നിവരുടെ ഗാനാലാപനവും, മലങ്കര ചര്‍ച്ച് എല്‍മോണ്ട് സ്കിറ്റ്, സിറില്‍ മാത്യുവും ഗ്രൂപ്പും, അഷ്‌ലിന്‍ ബെന്നിയും ഗ്രൂപ്പും നടത്തിയ സംഘനൃത്തവും ചടങ്ങിന് മാറ്റ്കൂടി. 

സെക്രട്ടറി ജോസ് മലയില്‍ന്റെ സ്വാഗത പ്രസംഗത്തോടെ കൂടിയ യോഗത്തിന് വൈസ് പ്രസിഡന്റ് ആന്റോ വര്‍ക്കി മേല്‍നോട്ടം നല്‍കുകയും ട്രഷറര്‍ മേരി ഫിലിപ്പ് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. സ്വപ്ന മലയില്‍ എംസിയായി പ്രവര്‍ത്തിക്കുകയും, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ മേരികുട്ടി മൈക്കളിന്റെ നേതൃത്വത്തിലുള്ള കലാപരിപാടികള്‍ ചടങ്ങിന് കൊഴുപ്പേകുകയും ചെയ്തു.

ഐസിഎഎ മുന്‍ പ്രസിഡന്റുമാരായ കെ. ജെ. ഗ്രിഗോറി, ലീല മാരേട്ട്, ജോസ്,ജോണ്‍ പോള്‍,അജിത് കൊച്ചുക്കുടി (കെസിഎന്‍എ), വിന്‍സെന്റ് സിറിയക് (കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക്), ഷാജു സാം (ഫൊക്കാന), കോശി ഉമ്മന്‍ (വേള്‍ഡ് മലയാളി കൗണ്‍സില്‍) എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com