ADVERTISEMENT

ന്യൂയോർക്ക് ∙ നോർത്ത് അമേരിക്ക -കാനഡ മാർത്തോമ ഭദ്രാസനം മാർച്ച് 1 ന് ഡിയോസിഷ്യൻ സൺ‌ഡേയായി ആചരിക്കുന്നു. എല്ലാ വർഷവും മാർച്ച് ആദ്യ ഞായറാഴ്ചയാണ് ഭദ്രാസന ഞായറായി വേർതിരിച്ചിരിക്കുന്നതു. ഭദ്രാസനത്തിന്റെ വിവിധ പ്രവർത്തനങ്ങൾ, മിഷൻ ഫീൽഡുകൾ പുതിയതായി ഏറ്റെടുത്തിരിക്കുന്ന  പദ്ധതികളെക്കുറിച്ചു അംഗങ്ങളെ ബോധവത്കരിക്കുക എന്നതാണ് ഇതുകൊണ്ടു ലക്ഷ്യമിടുന്നത്.

ഇപ്പോൾ സേവനം അനുഷ്ഠിക്കുന്ന ഇടവകകളിൽ നിന്നും ഭദ്രാസനം ചുമതലപ്പെടുത്തുന്ന പട്ടക്കാരു മറ്റു ഇടവകകൾ സന്ദർശിച്ചു (പുൾ പിറ്റ് ചേഞ്ച്) ശുശ്രുഷകൾക്കു നേത്രത്വം നൽകുന്നതും ,ഭദ്രാസനത്തിന്റെ പ്രവത്തനങ്ങൾക്കു ആവശ്യമായ ഫണ്ട് കണ്ടെത്തുന്നതിന് ഓരോ ഇടവകൾക്കും നിയചയിച്ചിരിക്കുന്ന തുക സമാഹരികുകയും ചെയ്യും. 

ഭദ്രാസനത്തിന്റെ  കീഴിൽ 8030 കുടുംബങ്ങളിലായി (യൂഎസ്എ -7191,കാനഡ- 839),ആകെ 28882 മെമ്പർമാരാണ് ഭദ്രാസനത്തിലുള്ളത്. മാർച്ച് 1 ന് ഭദ്രാസന ഇടവകകളിൽ പ്രത്യേകം തയാറാക്കിയ ശുശ്രുഷ ക്രമങ്ങളും, ധ്യാന പ്രസംഗങ്ങളുമാണ്‌ ക്രമീകരിച്ചിരിക്കുന്നത് .

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com