ADVERTISEMENT

ഫ്‌ളോറിഡ ∙ ചാലക്കുടി കൊടകര ആരതി തീയേറ്റേഴ്‌സിന്റെ അമരക്കാരനും, അമേരിക്കന്‍ മലയാളികളുടെ സംഘടനയായ ഫോമയുടെ നാഷണല്‍ കമ്മറ്റി അംഗവുമായ പൗലോസ് കുയിലാടന്‍ സംവിധാനം ചെയ്ത കൂട്ടുകുടുംബം നാടകം ഫ്‌ളോറിഡ മലയാളികള്‍ക്ക് ഒരു പുതിയ അനുഭവമായിരുന്നു .കഴിഞ്ഞ ദിവസം ഫ്‌ലോറിഡ ,താമ്പാ ക്‌നാനായ കമ്മ്യുണിറ്റി സെന്ററില്‍ അരങ്ങേറിയ നാടകം ആയിരത്തിലധികം നാടകപ്രേമികളുടെ മനസ്സിളക്കി.തലമുറകള്‍ കടന്നു പോകുമ്പോള്‍ കുടുംബ ബന്ധങ്ങളില്‍ സംഭവിക്കുന്ന മാറ്റം മൂലം വ്യക്തി കള്‍ക്ക് സമൂഹത്തില്‍ നേരിടേണ്ടി വരുന്ന അനുഭവങ്ങള്‍ പച്ചയായി ആവിഷ്കരിക്കുന്ന നാടകമാണ് ‘കൂട്ടുകുടുംബം’ .ഫ്രാന്‍സിസ് ടി. മാവേലിക്കര രചന നിര്‍വ്വഹിച്ച ഈ നാടകം , 2007 ല്‍ കെഎസ്ബിസി. സംഘടിപ്പിച്ച അഖില കേരള പ്രൊഫഷണല്‍ നാടക മല്‍സര ത്തില്‍ ഏറ്റവും മികച്ച നാടക ത്തിനുള്ള അവാര്‍ഡ് നേടിയിരുന്നു.

കോഓര്‍ഡിനേറ്റര്‍ :സ്കറിയ കല്ലറയ്ക്കല്‍ ,നെവിന്‍ ജോസ്, ജോമോന്‍ ആന്റണി, സജി സെബാസ്റ്റ്യന്‍, ജിനു വര്‍ഗീസ്, ബേബിച്ചന്‍ , ബിജു തോണിക്കടവില്‍, സജി കരിമ്പന്നൂര്‍, ജിജോ ചിറയില്‍, നിമ്മി ബാബു, അനീറ്റ, രമ്യ നോബിള്‍, പൗലോസ് കുയിലാടന്‍ എന്നിവരാണ്. രംഗപടം: ബാബു ചീഴകത്തില്‍, പാപ്പച്ചന്‍ വര്‍ഗീസ്, സതീഷ് തോമസ് . ശബ്ദവും വെളിച്ചവും: ജെറോം , സിജില്‍. ഗാനങ്ങള്‍: രമേശ്കാവില്‍. കവിത ഡോ.ചേരാമല്ലൂര്‍ ശശി. സംഗീതം,സെബി നായരമ്പലം. ആലാപനം: ദലീമ. കൊറിയോഗ്രാഫര്‍ ജെസി കുളങ്ങര. സംവിധാന സഹായികള്‍: ബാബു ദേവസ്യ, സജി കരിമ്പന്നൂര്‍,ഈ നാടകത്തിന്റെസ്‌പോണ്‍സര്‍മാര്‍ ജോര്‍ജ് ജോസഫ് (മെറ്റ് ലൈഫ് ഇന്‍ഷുറന്‍സ്),ജെയിംസ് ഇല്ലിക്കല്‍ ,തോമസ്. ടി .ഉമ്മന്‍.

 വിവരങ്ങള്‍ക്ക്: പൗലോസ് കുയിലാടന്‍ (poulos kuyiladan) 4074620713, സക്കറിയാ കല്ലറയ്ക്കല്‍ (secriea Kellrakal) 4074213759

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com