ADVERTISEMENT

ന്യൂയോർക്ക്∙ ഇന്തോ അമേരിക്കന്‍ പ്രസ്‌ക്ലബിന്റെ (ഐഎപിസി) അറ്റ്ലാന്റാ  ചാപ്റ്ററിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അലക്സ് തോമസ് (പ്രസിഡന്റ്), സാബു കുരിയൻ  (വൈസ് പ്രസിഡന്റ്),  ജോമി ജോർജ്ജ്  (സെക്രട്ടറി), തോമസ് കല്ലടാന്തിയിൽ (ജോയിന്റ് സെക്രട്ടറി), ഗ്രേസി തര്യൻ (ട്രഷറര്‍), ജോസഫ്   വറുഗീസ് (ജോയിന്റ് ട്രഷറർ ) എന്നിവരെയാണ് തിരഞ്ഞെടുത്തത്. ചാപ്റ്റര്‍ അഡ്വൈസറി  ബോര്‍ഡ് ചെയര്‍മാനായി ഡോമിനിക് ചക്കോണൽ, അഡ്വൈസറി ബോർഡ് അംഗങ്ങളായി ഹർമീത് സിംഗ് , ആനി വർഗീസ് , റോയി  അഗസ്റ്റിൻ,  ഫിലിപ്പ് തോമസ് എന്നിവരെയും നോമിനേറ്റ് ചെയ്തു.

 

ചാപ്റ്റർ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട അലക്സ് തോമസ്, ജോർജിയ സ്റ്റേറ്റിലെ ഇന്ത്യൻ അമേരിക്കൻ സമൂഹത്തിലെ പ്രമുഖ വ്യക്തിയും, ചാർലറ്റ്‌വിൽ മലയാളി അസോസിയേഷന്റെ 2006-2007 കാലഘട്ടത്തിലെ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റുമായിരുന്നു. 2018 ലെ ഐഎപിസി അറ്റ്ലാന്റാ ചാപ്റ്റർ വൈസ് പ്രസിഡന്റ് ആയിരുന്നു. റിപ്പോർട്ടർ ചാനൽ, ജയ് ഹിന്ദ്‌വാർത്ത മുതലായവയുടെ അറ്ലാന്റാ കോഓർഡിനേറ്റർ, എഏആർപിയുടെ ജോർജിയയിലെ ഇൻസ്ട്രക്ടർ എന്നീ നിലയിലും സാമൂഹ്യപ്രതിബദ്ധതയുള്ള അലക്സ് തോമസ് 2020 ലെ അറ്റ്ലാന്റാ ചാപ്റ്ററിന്റെ പ്രസിഡന്റ് ആയി കർമ്മനിരതൻ ആയിക്കഴിഞ്ഞു. 

 

ചാപ്റ്റർ വൈസ് പ്രസിഡന്റ് സാബു കുര്യൻ ഇന്ത്യൻ സമൂഹത്തിലെ അറിയപ്പെടുന്ന പൊതുക്കാര്യ പ്രസക്തനാണ്. തന്റെ സാമൂഹ്യ പ്രവത്തനങ്ങളെ ആദരിച്ചു മുൻ കേരളാ ധനകാര്യമന്ത്രി കെ.എം. മാണിമാണിയിൽ നിന്നും അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്. സാമൂഹ്യ സേവനത്തിനുവേണ്ടി സദാ ജാഗരൂകനായിരിക്കുന്ന സാബു, പൊതുതാൽപര്യങ്ങൾക്കു വേണ്ടി നിസ്വാർത്ഥമായി സാമ്പത്തിക സഹായ സഹകരണങ്ങൾ ചെയ്കയും മറ്റുള്ളവരുടെ തൊഴിൽമേഖലകളിൽ ഉന്നമനത്തിനായി തന്റെ പ്രാഗല്ഭ്യങ്ങൾ ലഭ്യമാക്കുന്നതിൽ എന്നും സഹായി ആയിരുന്നിട്ടുണ്ട്. അതേപോലെ തന്നെ ബ്രിട്ടനിലെ ഉന്നതരുമായിട്ടുള്ള സൗഹാർദ്ദവും ഇടപെടലുകൾ കൊണ്ടും, യൂറോപ്പിലെ ഇന്ത്യൻ സമൂഹത്തിന്റെ ഉന്നമനത്തിനായി പല പദ്ധതികളിലും സാബു കുര്യൻ കർമ്മനിരതനാണ്.

 

ജോമി ജോർജാണ് അറ്റ്ലാന്റാ ചാപ്റ്ററിന്റെ പുതിയ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.വര്ഷങ്ങളായി ബിസിനസ്‌ രംഗത്തു തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു മുന്നേറുന്ന ജോമിയുടെ ആഡംബര ട്രാൻസ്‌പോർട്ടേഷൻ ശ്രുംഖല വിവിധ വ്യാപാര ഫിലിം സ്റ്റുഡിയോകളാൽ അംഗീകാരം നേടിയിട്ടുള്ളതാണ് . ഇതോടൊപ്പം അറ്റലാന്റയിലെ പത്രമാധ്യമ മേഖലയിലും കോളംനിസ്റ്റായും അറിയപ്പെടുന്നതിനോടൊപ്പം, ആഗോളതലത്തിൽ നിസ്സഹായരെ സഹായിക്കുന്ന പരോപകാരപ്രദമായ പല കാരുണ്യപ്രവർത്തനങ്ങളിലും പങ്കുചേരുന്നതിൽ തല്പരനാണ് ജോമി ജോർജ്ജ് .

 

ജോയിന്റ് സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട തോമസ് കല്ലടാന്തിയിൽ ഫോട്ടോ/വീഡിയോഗ്രാഫി മേഖലകളിലെ  അറിയപ്പെടുന്ന ബഹുമുഖ പ്രതിഭയാണ്. മുൻപ് ന്യൂയോർക്കിൽ ആയിരുമ്പോൾത്തന്നെ വിവിധ മാധ്യമങ്ങളിൽ തൻറെ പ്രവർത്തനമികവ് തെളിയിച്ചിട്ടുള്ള തോമസ്, അറ്റ്ലാന്റയിലെ സാമൂഹ്യപ്രവർത്തനങ്ങളിൽ വളരെ സജീവമാണ് .

അറ്റ്ലാന്റാ ചാപ്റ്ററിന്റെ ട്രെഷറർ പദവിയിൽ തിരഞ്ഞെടുക്കപ്പെട്ടത് ഇവിടെ ദീർഘകാലമായി സാമൂഹ്യ പ്രവർത്തകയായ ശ്രീമതി ഗ്രേസി തര്യൻ ആണ്. 'അമ്മ' എന്നറിയപ്പെടുന്ന മലയാളി അസോസിയേഷന്റെ സെക്രട്ടറി ആയും "സേവികസംഘ" ത്തിന്റെ ട്രഷറർ ആയും ദീർഘകാലം സേവനം ചെയ്തിട്ടുള്ള ഗ്രേസി തര്യൻറെ ഇന്ത്യൻ സമൂഹത്തോടുള്ള സേവനതല്പരതയും സമർപ്പണബോധവും ഐഎപിസിക്ക് ഒരു മുതൽക്കൂട്ടായിരിക്കും. 

 

ചാപ്റ്ററിന്റെ ജോയിന്റ് ട്രഷറർ ആയി തിരഞ്ഞെടുക്കപ്പെട്ട ജോസഫ് വർഗീസ് മികച്ച ബിസിനസ് പാരമ്പര്യമുള്ള പത്രപ്രവർത്തകനാണ് . ഐഎപിസി അറ്റ്ലാന്റാ യുടെ ട്രഷറർ ആയിരുന്ന ജോസഫ് ഇപ്പോൾ ഇവിടുത്തെ വേൾഡ് മലയാളി കൗൺസിൽ ട്രഷറർ കൂടിയാണ്. മെഡിക്കൽ ഉപകരണങ്ങളുടെ എക്സിക്യൂട്ടീവ് മെയിന്റനൻസ് മാനേജർ എന്ന പദവിയിൽ മികച്ച സേവനം കാഴ്ചവെച്ചുകൊണ്ടിരിക്കുന്ന ജോസെഫിന്റെ  കുടുംബം "കെ വി എഴുത്താശാൻ" എന്ന സ്ഥാനപ്പേര് അഭിമാനപൂർവം നിലനിർത്തുന്നു. 

 

അറ്ലാന്റാ ചാപ്റ്ററിന്റെ അഡ്വൈസറി ബോർഡ് ചെയർമാൻ ഡോമിനിക് ചാക്കോനാൽ. ഐ എപിസിയുടെ ആദ്യാകാലാംഗവും, ഇവിടുത്തെ മികച്ച മലയാളി അസ്സോസിയേഷനായ "അമ്മ " യുടെ 2020 ലെ പ്രസിഡന്റുമാണ് .ഇന്ത്യൻ അമേരിക്കൻ സമൂഹത്തിലെ കൂട്ടായ പ്രവർത്തനങ്ങളിൽ എന്നും തന്റെ സജീവസാന്നിധ്യം നിലനിർത്തുന്ന ഡൊമിനിക് മാധ്യമരംഗത്തും വ്യക്തുമുദ്ര പതിപ്പിച്ചുകൊണ്ടിരിക്കുന്നു. 

 

അഡ്വൈസറി ബോർഡ് അംഗമായി നോമിനേറ്റ് ചെയ്യപ്പെട്ട ഹർമീത് സിംഗ് മികച്ച സാമൂഹ്യ പ്രവർത്തകനും ബിസിനസ് സംരംഭകനുമാണ് .2019 ലും ചാപ്റ്ററിന്റെ അഡ്‌വൈസറി ബോർഡിൽ അംഗമായിരുന്ന ഹെർമീത് ഒരു സാമ്പത്തിക വിദഗ്ധനും സാമൂഹ്യപരിഷ്കർത്താവുമാണ് . ഇന്ത്യൻ എക്സ്പ്രസ് പത്രമാധ്യമത്തിലൂടെ തന്റെ  അച്ചടിമാധ്യമ രംഗത്തെ അനുഭവ സമ്പത്തുമായിട്ടാണ് ആനി വർഗീസ് , അഡ്വൈസറി ബോർഡ് അംഗമായി നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. പത്രമാധ്യമരംഗത്തും സാമൂഹ്യസേവനരംഗത്തും സജീവമായിരിക്കുന്ന ആനി വർഗീസ് ഐഎപിസിയുടെ പ്രവർത്തനങ്ങളിൽ ഒരു മുതൽക്കൂട്ടായിരിക്കും.

 

ന്യൂട്ടൺ കൗണ്ടി സ്‌കൂൾ സിസ്റ്റത്തിലെ അദ്ധ്യാ പകനായ റോയി അഗസ്റ്റിൻ, സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവരണമെന്ന ലക്ഷ്യവുമായി ട്ടാണ് അഡ്വൈസറി അംഗമായിരിക്കുന്നത് .അഡ്വൈസറി ബോർഡിലെ മറ്റൊരംഗമായി നോമിനേറ്റ് ചെയ്യപ്പെട്ട ഫിലിപ്പ് തോമസ്, ട്രാവൽ ആൻഡ് ടൂറിസം മേഖലയിലൂടെ ഇന്തോ അമേരിക്കൻ സാമൂഹ്യരംഗത്ത് സജീവമായി നിൽക്കുന്ന പ്രതിഭാശാലിയാണ്. ഐഎപിസിയുടെ 2020 ലെ പുതിയ സാരഥികളെ ഐഎപിസി ചെയർമാൻ ഡോ.ജോസഫ് ചാലിൽ, നാഷണൽ ജനറൽ സെക്രട്ടറി മാത്തുക്കുട്ടി ഈശോ, ബോർഡ് മെമ്പർ മിനി നായർ തുടങ്ങിയവർ അനുമോദിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com