ADVERTISEMENT

ഓക്‌ലഹോമ ∙ ഫ്ലു സീസൺ ആരംഭിച്ചതിനുശേഷം ഓക്‌ലഹോമ സംസ്ഥാനത്തു മാത്രം രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 36 ആയി. 2000 ത്തിലധികം പേരെ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചതായും ഫെബ്രുവരി 20 ന് ഓക്‌ലഹോമ സ്റ്റേറ്റ് ഹെൽത്ത് ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ പത്രകുറിപ്പിൽ പറയുന്നു.

മരിച്ച 36 പേരിൽ അറുപത്തിയഞ്ചിനു മുകളിൽ പ്രായമുള്ള 17 പേരും, അമ്പതിനും അറുപത്തിനാലിനും ഇടയിൽ പ്രായമുള്ള 11 പേരും, 18നും 19നും ഇടയിലുള്ള ആറു പേരും, 5 നും 17നും ഇടയിലുള്ള ഒരാളും, നാലു വയസ്സിനു താഴെയുള്ള 17 പേരും ഉൾപ്പെടുന്നതായും ചൂണ്ടികാട്ടിയിട്ടുണ്ട്.

ഫ്ലു പ്രതിരോധിക്കുന്നതിനുള്ള കുത്തിവയ്പ്പുകൾ നിർബന്ധമായും എടുത്തിരിക്കണമെന്നും പരിസരം വൃത്തിയായി സൂക്ഷിക്കണമെന്നും കൊതുകുകൾ ധാരാളം പുറത്തു വരുന്ന സന്ധ്യ സമയങ്ങളിൽ ശരീരം പൂർണമായും മറയുന്ന വസ്ത്രം ധരിക്കണമെന്നും പനിയുടെ ലക്ഷണം കണ്ടാൽ ഉടനെ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ അപകടകരമായ നിലയിലാണ് ഇപ്പോൾ ഫ്ലു വ്യാപകമായിരിക്കുന്നത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com