ADVERTISEMENT

സെന്റ്ചാൾസ് (മിസ്സോറി) ∙ പതിനൊന്ന് വയസ്സുകാരി ജന്മം നൽകിയത് 17 വയസ്സുള്ള സഹോദരന്റെ മകനെ. മാതാപിതാക്കൾക്കെതിരെ പൊലീസ്  ക്രിമിനൽ കേസെടുത്തു.

സെന്റ് ചാൾസി(മിസ്സോറി)ലുള്ള വീട്ടിൽ വച്ചാണ് പതിനൊന്നുകാരി പ്രസവിച്ചത്. ബാത്ത് ടബിൽ  പ്രസവിച്ച കുട്ടിക്ക് ആവശ്യമായ ചികിത്സ നൽകാത്തതിനാണ് മാതാപിതാക്കൾക്കെതിരെ കേസ്സെടുത്തിരിക്കുന്നത്.

 

മാതാപിതാക്കൾ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചതോടെയാണ് സംഭവത്തിന്റെ തുടക്കം. അംബ്ലിക്കൻ കോഡിൽ നിന്നും പ്ലാസന്റാ മാറ്റം ചെയ്യാത്ത നിലയിലാണ് കുട്ടിയെ ആശുപത്രിയിൽ കൊണ്ടുവന്നത്.

 

മുൻ കാമുകിയുടെ കുട്ടിയാണെന്നും അവളാണ് കുട്ടിയെ വീടിനു മുമ്പിൽ ഉപേക്ഷിച്ചു കടന്നുകളഞ്ഞതെന്നുമാണു പെൺകുട്ടിയുടെ പിതാവ് ആദ്യം പൊലീസിനെ അറിയിച്ചത്. പൊലീസ് ചോദ്യം ചെയ്തതോടെ ജനിച്ച കുട്ടി തന്റെ മകളുടേതാണെന്നും തന്റെ മകനാണ് ഇതിനു ഉത്തരവാദി എന്നും സമ്മതിക്കുകയായിരുന്നു.

 

സഹോദരിയുമായി നിരവധി തവണ ലൈംഗിക ബന്ധം പുലർത്തിയിരുന്നുവെന്നും എന്നാൽ ഗർഭിണിയാണെന്നു അറിയില്ലായിരുന്നുവെന്നുമാണ് പതിനേഴുകാരനായ സഹോദരൻ പൊലീസിനെ അറിയിച്ചത്. മാതാപിതാക്കളേയും മകനേയും സെന്റ് ചാൾസ് കൗണ്ടി ഡിപ്പാർട്ട്മെന്റ് ഓഫ് കറക്ഷൻസ് ജയിലിൽ അടച്ചു. മാതാവിനു 10,000 വും പിതാവിന് 100,000വും മകന് 300,000 ഡോളറിന്റെയും ജാമ്യം അനുവദിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com