ADVERTISEMENT

ലൂസിയാന ∙ കൊറോണ വൈറസിന്റെ ഭീതിയിൽ അമേരിക്കയിലെ മിക്കവാറും ദേവാലയങ്ങൾ രണ്ടും മൂന്നും ആഴ്ചകളായി അടഞ്ഞു കിടക്കുമ്പോൾ പ്രാർത്ഥനക്കും ആരാധനക്കുമായി തുറന്നിട്ട ലൂസിയാനയിലെ ലൈഫ് ടാമ്പർനാക്കൾ ചർച്ചിൽ ഞായറാഴ്ച രണ്ടായിരത്തോളം വിശ്വാസികൾ ഒത്തുചേർന്നു.

 

ഞാൻ എന്റെ ദേവാലയം ആരാധനയ്ക്കായി തുറന്നിടും കൊറോണ രോഗികൾക്കുവേണ്ടി പ്രാർഥിക്കുന്നതിനും രോഗ സൗഖ്യം ലഭിക്കുന്നതിനും പ്രാർത്ഥന അനിവാര്യമാണ്.

church-gif

കോവിഡ് 19 ന് പ്രതിരോധിക്കുവാൻ ഇന്നുവരെ ഒരു മരുന്നും കണ്ടെത്തിയിട്ടില്ല. ഇവരെ എനിക്കു പ്രാർഥിച്ചു സുഖപ്പെടുത്താൻ കഴിയും ചർച്ച് പാസ്റ്റർ ടോണി സ്പെൽ പറഞ്ഞു. ഞാൻ അവരുടെ മേൽ കൈവച്ചു പ്രാർഥിക്കും.

tony-spell-gif

 

ഇന്നത്തെ കൂടിവരവിൽ ഡസൺക്കണക്കിനു വിശ്വാസികളാണ്  രക്തം ദാനം ചെയ്തത്. ഒൻപതു കുട്ടികൾക്ക് മാമോദീസാ നൽകി. സൗഖ്യദായക ശുശ്രൂഷയിൽ സൗഖ്യം നൽകുന്നതു ദൈവമാണ്. ഞാൻ അതിൽ പൂർണ്ണമായും വിശ്വസിക്കുന്നു. മാത്രമല്ല കൂടി വന്ന വിശ്വാസികൾ പരസ്പരം ആലിംഗനം  ചെയ്തും ഷെയ്ക്ക് ഹാൻഡ് നൽകിയും  സൗഹൃദം പങ്കിട്ടു. ഗവർണറും ഡോക്ടർമാരും ഇങ്ങനെ ചെയ്യരുതെന്ന് അപേക്ഷിച്ചുവെങ്കിലും പ്രമുഖ സ്ഥാനം നൽകുന്നത് ആരാധനക്കു തന്നെയാണ്.– സ്കോട്ട് പറഞ്ഞു.

 

ലൂസിയാനയിൽ ഇതുവരെ 1200 പോസിറ്റീവ്  കേസുകളും 34 പേരുടെ മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അമേരിക്കയിലുടനീളം സ്റ്റെ അറ്റ് ഹോം ഉത്തരവുകളും കൂട്ടം കൂടുന്നത് നിരോധനവും നിലനിൽക്കുമ്പോൾ മെഗാ ചർച്ചിലെ കൂടിവരവ് പ്രത്യേക ശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com