ADVERTISEMENT

കെന്റുക്കി ∙ അമേരിക്കയിൽ ഒരു ഗ്യാലൻ ഗ്യാസിന് ഒരു ഡോളറിന് വിൽപന ആരംഭിച്ച ആദ്യ ഗ്യാസ് സ്റ്റേഷൻ എന്ന ബഹുമതി കെന്റുക്കി ലണ്ടൻ സിറ്റിയിലെ ഗ്യാസ് സ്റ്റേഷന് ലഭിച്ചു.

1999 നുശേഷം ആദ്യമായാണ് നാഷണൽ ആവറേജ് ഒരു ഡോളറിലെത്തുന്നതെന്ന് യുഎസ് ഗവൺമെന്റിന്റെ ലഭ്യമായ ഡാറ്റയിൽ പറയുന്നു.

 

ഒരു മാസം മുമ്പ് രണ്ടു ഡോളറിനു മുകളിൽ നിന്നിരുന്ന ഗ്യാസിന്റെ വിലയാണ് നൂറു ശതമാനത്തോളം താഴ്ന്ന ഒരു ഡോളറിലെത്തി നില്ക്കുന്നത്.ആഗോളതലത്തിൽ പ്രത്യേകിച്ച് അമേരിക്കയിൽ വ്യാപകമായ കൊറോണ വൈറസാണ് ഗ്യാസിന്റെ വില ഇത്രയും താഴുവാൻ കാരണമായി ചൂണ്ടികാണിക്കുന്നത്. രാജ്യം ഒരു സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നു എന്നതിന്റെ സൂചന കൂടിയാണ് ഗാസിന്റെ വിലയിൽ വന്ന ഈ കുറവ് എന്നാണ് വിദഗ്ദരുടെ അഭിപ്രായം.

 

രാജ്യാന്തരതലത്തിൽ വിമാന സർവീസുകൾ റദ് ചെയ്തതും റോഡിലൂടെയുള്ള വാഹന ഗതാഗതം കുറഞ്ഞതും ഗ്യാസിന്റെ ഉപയോഗം കുറച്ചിരിക്കുന്നു. ഇതോടെ ഗ്യാസിന്റെ ഓവർ സ്റ്റോക്ക് വിറ്റഴിക്കുക എന്നതും വിലകുറയുന്നതിന് കാരണമായി ചൂണ്ടികാണിക്കുന്നു.വരും ദിവസങ്ങളിൽ ഇനിയും വിലയിൽ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോൾ ഗ്യാലന് ഡോളർ 1.75 ആണ് ശരാശരി വില. ഏപ്രിൽ മാസത്തോടെ ഇതു 1.49 ൽ എത്തുമെന്ന് പെട്രോളിയം അനലിസിസ് ഗ്യാസ് ബഡി തലവൻ പാട്രിക് പറഞ്ഞു. ചില ദിവസങ്ങൾക്കുള്ളിൽ ഒക്കലഹോമയിലും ഇല്ലിനോയിസിലും ഗ്യാലന് ഒരു ഡോളറിലെത്തുമെന്നും പാട്രിക് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com