ADVERTISEMENT

യുട്ട ∙ രുചിയും മണവും നഷ്ടപ്പെട്ടു എന്നു തോന്നിയാൽ ഉടനെ സമീപത്തുള്ള ഡോക്ടറന്മാരെ സമീപിച്ചു പരിശോധനക്ക് വിധേയമാക്കണമെന്നു യുഎസ് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിക്കുമ്പോൾ ഉണ്ടാകുന്ന ലക്ഷണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട കാരണം. രുചിയും മണവും നഷ്ടപ്പെടുന്നവർ ഉടനെ സ്വയം ഐസലേഷനിൽ പ്രവേശിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. മാർച്ച് 22 നാണ് ഇത് സംബന്ധിച്ചു ഔദ്യോഗിക അറിയിപ്പ് നൽകിയിരിക്കുന്നത്.

 

jumbo-gif

അമേരിക്കൻ അക്കാദമി ഓഫ് ഒട്ടൊ ലാറിൻജോളജി ഹെഡ് ആന്റ് നെക്ക് സർജറി വിഭാഗവുമായി സഹകരിച്ചു അമേരിക്കൻ ആരോഗ്യ വകുപ്പ് നടത്തിയ പഠനത്തിലാണ് രുചിയും മണവും നഷ്ടപ്പെടുന്നത്  വൈറസിന്റെ മറ്റൊരു പ്രധാന ലക്ഷണമാണെന്ന് കണ്ടെത്തിയത്.

 

അനോസ്മിയ(ANOSMIA)എന്ന പേരിൽ അറിയപ്പെടുന്ന മണം നഷ്ടപ്പെടൽ കൊറോണ വൈറസ് പൊസീറ്റിവായ രോഗികളിൽ ധാരാളം കണ്ടുവരുന്നതാണെന്ന് അധികൃതർ ചൂണ്ടികാട്ടി.

ചുമയും പനിയും സാധാരണയായ രോഗികളിൽ കണ്ടുവരുന്ന ഒന്നാണെങ്കിലും കൊറോണ വൈറസിനും ഇതൊരു കാരണമാണെന്നു മെഡിക്കൽ അധികൃതർ പറഞ്ഞു.

യുട്ടായിലെ ജാസ് സ്റ്റാർ റൂഡി ഗോബർട്ടിന് കൊറോണ വൈറസ് പൊസിറ്റീവ് ആണെന്നു കണ്ടെത്തിയപ്പോൾ രുചിയും മണവും നഷ്ടപ്പെട്ട സ്ഥിതിയിലായിരുന്നുവെന്ന് റൂഡി പറയുന്നു. നാലു ദിവസം ഈ അവസ്ഥയിലായിരുന്നുവെന്നും ആരെങ്കിലും ഈ സാഹചര്യത്തിലൂടെ കടന്നു പോകുന്നുണ്ടെങ്കിൽ ഇതൊരു മുന്നറിയിപ്പായി കാണണമെന്നും ഗോബർട്ട് അഭ്യർഥിച്ചു.

 പി. പി. ചെറിയാൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com