ADVERTISEMENT

ഡിട്രോയിറ്റ് ∙ ശുദ്ധ ജല തടാകങ്ങളുടെ നാടായ മിഷിഗണും കോവിഡ് 19–ന്റെ  പിടിയിൽ അമർന്ന് ജനജീവിതം നിശ്ചലമാകുന്നു. കഴിഞ്ഞ 13 ദിവസത്തിനുള്ളിൽ കോവിഡ് –19 കേസുകൾ 1000–ൽ അധികം കടക്കുകയും ഒൻപതോളം മരണങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തിൽ മിഷിഗൺ ഗവർണർ വിറ്റ്മർ കനത്ത നിയന്ത്രണം ആണ് ഏർപ്പെടുത്തിയിരിക്കുന്നത്.

മാർച്ച് 23 അർദ്ധരാത്രി മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും. അടിയന്തിര ആവശ്യങ്ങൾക്കല്ലാതെ ജനങ്ങൾ പുറത്തിറങ്ങരുത് എന്ന് ഉത്തരവിൽ പറയുന്നു.

 

ഒരു തരത്തിലുമുള്ള ഒത്തുചേരലുകളോ സമ്മേളനങ്ങളോ ഏപ്രിൽ 13 വരെ അനുവദിക്കുന്നില്ല. ഭക്ഷണം, മരുന്നുകൾ, വാഹനങ്ങളിൽ ഇന്ധനം നിറക്കൽ, ഇവയ്ക്കല്ലാതെ പുറത്ത് പോകുവാൻ അനുവദിക്കുന്നില്ല. അടിയന്തര സഹായം നൽകുന്ന ആശുപത്രികൾ, പോലീസ്, ഫയർഫോഴ്സ്, ഫാർമസികൾ, സ്റ്റോറുകൾ എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്. സ്കൂളുകൾ ഏപ്രിൽ 13 വരെ അടച്ചിടും. കോവിഡ് –19 എന്ന മഹാവിപത്തിനെ നിയന്ത്രിക്കാൻ എല്ലാവരുടെയും സഹകരണം ഉണ്ടാകുകയും നിർദേശങ്ങൾ കർശനമായി പാലിക്കുകയും ചെയ്യാൻ ഗവർണർ വിറ്റ്മർ ജനങ്ങളോട് അഭ്യർത്ഥിച്ചു.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com