ADVERTISEMENT

വാഷിങ്ടൺ∙ അമേരിക്കയിൽ കൊറോണ പടരുന്നു. മരണം 800 കടന്നു, 55,000 ൽ പരം പേർക്ക് ഇതിനകം വൈറസ് ബാധയുള്ളതായി സ്ഥീരീകരിച്ചു. ഫെഡറൽ ഗവൺമെന്റു , സംസ്ഥാനം ഗവൺമെന്റുകളും ആവശ്യത്തിന് മെഡിക്കൽ ഉപകരണങ്ങളും മാസ്ക്കുകളും അവശ്യ കേന്ദ്രങ്ങളിൽ എത്തിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും പല സ്ഥലങ്ങളിലും സ്റ്റോക്ക് തീർന്നു കൊണ്ടിരിക്കുന്നു. അടുത്ത ആഴ്ചകളിൽ കൂടുതൽ പേർക്ക് രോഗം സ്ഥിതീകരിക്കാൻ സാധ്യതയുള്ളതായി അറിയുന്നു. എന്നാൽ 40,000 വെന്റിലേറ്ററുകൾ ആവശ്യപ്പെട്ട ന്യൂയോർക്ക് സംസ്ഥാനത്തിന് 400 വെന്റിലേറ്ററുകൾ മാത്രമാണ് ലഭ്യമായിരിക്കുന്നത്. 

 

മറ്റു സംസ്ഥാനങ്ങളിലെയും സ്ഥിതി മറിച്ചല്ല. വൈറസ് പടർന്നു പിടിച്ച് പ്രതിസന്ധിയിലായി വീടുകളിൽ കഴിയുന്ന ലക്ഷക്കണക്കിന് ജനങ്ങൾക്ക്  സാമ്പത്തിക സഹായം എത്തിക്കാനുള്ള തീരുമാനം അമേരിക്കൻ സെനറ്റിലുള്ള അഭിപ്രായ വ്യത്യാസങ്ങളിൽ കുടുങ്ങി വൈകുന്നു. ഇതിനകം ഇറ്റലിയിലെ സ്ഥിതി ഏറെ മോശമായ നിലയിലെത്തിയിരിക്കുന്നു. ഇറ്റലിയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴായിരം കവിഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com